സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കി ഓലക്ക് പിന്നാലെ കൂടുതല്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ കമ്പനികള്‍; ചാര്‍ജറിന്റെ വില തിരികെ കൊടുക്കും
ather hero motocorp and tvs to refund charger cost paid by customers after ola decision
സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കി ഓലക്ക് പിന്നാലെ കൂടുതല്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ കമ്പനികള്‍; ചാര്‍ജറിന്റെ വില തിരികെ കൊടുക്കും
ഇലക്ട്രിക്ക് വാഹന നിര്‍മാതാക്കളായഓലക്ക് പിന്നാലെ ഉപഭോക്താക്കള്‍ക്ക് ചാര്‍ജറിന്റെ വില തിരിച്ചുനല്‍കാനൊരുങ്ങി കൂടുതല്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍.ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കൊപ്പം നല്‍കേണ്ട ചാര്‍ജറിന് പ്രത്യേകം വില ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുകയും എന്നാല്‍ സര്‍ക്കാരിലേക്ക് ഈ കണക്കുകള്‍ കാണിക്കാതെ സ്‌കൂട്ടറുകളുടെ വില 1.50 ലക്ഷത്തില്‍ താഴെ ഒതുക്കി കാണിക്കുകയും ചെയ്ത കൂടുതല്‍ കമ്പനികളാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ചാര്‍ജറിന്റെ വില തിരിച്ചു നല്‍കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.
ഒന്നര ലക്ഷത്തിനുള്ളില്‍ വില വരുന്ന വൈദ്യുത സ്‌കൂട്ടറുകളെ സര്‍ക്കാര്‍ FAME
(ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചുറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ്) പദ്ധതിയില്‍ ഉള്‍പ്പെടുത്തി സബ്‌സിഡി നല്‍കി വരുന്നുണ്ടായിരുന്നു. ഈ തുക നേടിയെടുക്കാന്‍ വാഹനത്തിന് ചാര്‍ജറിന്റെയും കൂടി വിലചേര്‍ത്ത് കമ്പനികള്‍ സര്‍ക്കാരിന് മുന്നില്‍ 1.50 ലക്ഷത്തിന് കണക്കവതരിപ്പിക്കുകയും എന്നാല്‍ ഉപഭോക്താക്കളില്‍ നിന്നും ചാര്‍ജറിന് പ്രത്യേകം വിലയീടാക്കുകയും ചെയ്തിരുന്നു.
ഇതിനെക്കുറിച്ചുള്ള അന്വേഷണത്തിന് ശേഷം കമ്പനികള്‍ കൃതൃമം കാട്ടിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാര്‍ 800 കോടിയോളം സബ്‌സിഡി തുക ഇലക്ട്രിക്ക് വാഹനകമ്പനികള്‍ക്ക് നല്‍കാതെ പിടിച്ചുവെച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇ.വി വാഹന രംഗത്തെ പ്രമുഖരായ ഓല ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി തുക തിരികെ നല്‍കാന്‍ തീരുമാനിച്ചത്.
According to a report, the move is seen as an attempt by the #EV manufacturers to get Centre's incentive which has been delayed by a couple of months.https://t.co/nS25MwxTIm
— HT Auto (@HTAutotweets) May 3, 2023
9,000 മുതല്‍ 19,000 രൂപ വരെ വിവിധ മോഡലുകള്‍ക്ക് ഈടാക്കിയിരുന്ന ഓല ഈ തുകകളാണ് കസ്റ്റമേഴ്‌സിന് തിരികെ നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഏഥര്‍ എനര്‍ജി, ടിവിഎസ് മോട്ടോര്‍, ഹീറോ മോട്ടോകോര്‍പ് തുടങ്ങിയ നിര്‍മാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് ചാര്‍ജറിന്റെ തുക തിരിച്ചു നല്‍കാനൊരുങ്ങി രംഗത്ത് വന്നത്.ചാര്‍ജറിന്റെ വില കസ്റ്റമേഴ്‌സിന് തിരികെ നല്‍കുന്നതോടെ ഇ.വി നിര്‍മാതാക്കള്‍ക്ക് സബ്‌സിഡിക്ക് വീണ്ടുമ അര്‍ഹത ലഭിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Content Highlights: ather hero motocorp and tvs to refund charger cost paid by customers after ola decision
സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കി ഓലക്ക് പിന്നാലെ കൂടുതല്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ കമ്പനികള്‍; ചാര്‍ജറിന്റെ വില തിരികെ കൊടുക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."