ഫ്രീ വൈഫൈ സിഗ്നല്‍ ലഭിച്ചോ?.. കണക്ട് ചെയ്യും മുന്‍പേ ഈ ഓപ്ഷനുകള്‍ ഓഫാക്കി വയ്ക്കൂ..
കണക്ട് ചെയ്യും മുന്‍പേ ഈ ഓപ്ഷനുകള്‍ ഓഫാക്കി വയ്ക്കൂ
പൊതു ഇടങ്ങളിലെ വൈഫൈ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. മൊബൈല്‍ ഫോണിലെ ഡാറ്റ ഓഫാക്കി വൈഫൈ ഓണ്‍ചെയ്ത് പലതും ഡൗണ്‍ലോഡ് ചെയ്യുന്ന പ്രവണതയും മലയാളികള്‍ക്കുണ്ട്. എന്നാല്‍ ചാടിക്കേറി കണക്ട് ചെയ്യാന്‍ വരട്ടെ ഒന്ന് സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടിയേക്കാം.
എല്ലാവര്‍ക്കുമായി തുറന്നു നല്‍കിയിരിക്കുന്ന ഇത്തരം പൊതു വൈഫൈ സംവിധാനങ്ങളെ ആശ്രയിക്കും മുമ്പ് നമ്മുടെ ഡാറ്റയും ഐഡന്റിറ്റിയും സംരക്ഷിക്കുന്നതിന് നാം ചിലകാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കണം.
ഷെയറിങ് ഓഫാക്കുക
ഫയലുകളും ഫോള്‍ഡറുകളും പങ്കിടുന്നത് ഓഫീസ് വൈഫൈയില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമായിരിക്കാം. എന്നാല്‍ പബ്ലിക് വൈഫൈയില്‍ കണക്ട് ചെയ്യും മുമ്പ് നിങ്ങളുടെ ഫയല്‍ ഷെയറിങ് ഓപ്ഷന്‍ ഓഫ് ആക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ പൊതു വൈഫൈയില്‍ കണക്ട് ചെയ്യുമ്പോള്‍ നിങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഫോള്‍ഡറുകള്‍ മറ്റുള്ളവര്‍ക്കും ലഭ്യമായേക്കും.
ഓണ്‍ലൈന്‍ ബാങ്കിംഗ് സൈറ്റുകളില്‍ സൈന്‍ ഇന്‍ ചെയ്യുന്നത് ഒഴിവാക്കുക
ഓണ്‍ലൈന്‍ ബാങ്കിംഗ്, സോഷ്യല്‍ മീഡിയ പോലുള്ള വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ അക്കൗണ്ടുകളില്‍ സൈന്‍ ഇന്‍ ചെയ്യുന്നത് ഒഴിവാക്കുക. എത്ര മികച്ച വെബ്‌സൈറ്റ് ആണെങ്കിലും ആ സൈറ്റിലെ നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ പബ്ലിക്ക് വൈഫൈയില്‍ ഹാക്കര്‍മാര്‍ക്ക് ആക്സസ് ചെയ്യാന്‍ കഴിഞ്ഞേക്കാം.
ഓട്ടോമാറ്റിക്ക് കണക്ഷന്‍ ഓഫാക്കുക
എളുപ്പത്തിനായി വൈഫൈ നെറ്റ്വര്‍ക്കുകളിലേക്ക് ഓട്ടോമാറ്റിക് ആയി കണക്ട് ആകുന്ന ഓപ്ഷന്‍ പലരും ഉപയോഗിക്കാറുണ്ട്. ഇത് ഏറെ എളുപ്പമുള്ള ഓപ്ഷനാണ് എങ്കിലും സുരക്ഷ കണക്കിലെടുക്കുമ്പോള്‍ അപകടകരമാണ്. ഓട്ടോമാറ്റിക് ആയി കണക്ട് ആകുമ്പോള്‍ നാമറിയാതെ മറ്റ് നെറ്റ്വര്‍ക്കുകള്‍ക്ക് നമ്മുടെ സ്മാര്‍ട്ട്‌ഫോണിലേക്ക് ആക്‌സസ് ലഭിക്കുന്നു.
ഡാറ്റ ലാഭിക്കുന്നതിനായും മറ്റുമാണ് കൂടുതല്‍ പേരും വൈഫൈകളിലേക്ക് ഓട്ടോമാറ്റിക് ആക്‌സസ് അനുവദിക്കുന്നത്. എന്നാലിത് നമ്മുടെ സ്മാര്‍ട്ട്‌ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ ഡാറ്റകളിലേക്ക് ഹാക്കര്‍മാര്‍ക്കും മറ്റും പ്രവേശനം എളുപ്പമുള്ളതാക്കുന്നു. അതിനാല്‍ ഓപ്പണ്‍ നെറ്റ്വര്‍ക്കുകളിലേക്ക് ഓട്ടോമാറ്റിക്ക് ആക്സസ് അനുവദിക്കുന്ന ഒപ്ഷന്‍ ഓഫാക്കി വയ്ക്കുന്നത് ഏറെ നന്നായിരിക്കും.
വിപിഎൻ ഉപയോഗിക്കുക
ഒരു പബ്ലിക്ക് വൈഫൈയിൽ കണക്ട് ആയിരിക്കുമ്പോൾ നമ്മുടെ വിവരങ്ങൾ സുരക്ഷിതമാക്കുന്നതിനായുള്ള ഏറ്റവും ഫലപ്രദവും ലളിതവുമായ മാർഗ്ഗങ്ങളിലൊന്നാണ് വിപിഎൻ ഉപയോഗം. ഒരു സുരക്ഷിത എൻക്രിപ്റ്റ് നെറ്റ്‌വർക്കിലൂടെ നിങ്ങളുടെ ഡാറ്റ വിപിഎൻ വഴി തിരിച്ചുവിടുന്നു. ആൻഡ്രോയിഡ്, ഐഒഎസ് തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളിലും വിപിഎൻ ആപ്പുകൾ ലഭ്യമാണ്.
Turn off these options before connecting
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."