HOME
DETAILS

ചില സാംസ്‌കാരിക നായകര്‍ സര്‍ക്കാര്‍ ഔദാര്യം പറ്റി ജീവിക്കുന്നു; മുഖ്യമന്ത്രിക്കുള്ള ഐക്യദാര്‍ഢ്യകൂട്ടായ്മയെ പരിഹസിച്ച് കോണ്‍ഗ്രസ്

  
backup
June 17, 2022 | 10:15 AM

some-cultural-leaders-live-on-government-generosity-satheesan111

തിരുവന്തപുരം: മുഖ്യമന്ത്രിക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുള്ള സാംസ്‌കാരിക കൂട്ടായ്മയെ പരിഹസിച്ച് കോണ്‍ഗ്രസ്.
ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയിട്ട് ഒരു സാംസ്‌കാരിക നായകനും പ്രതികരിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു. സാംസ്‌കാരിക നായകരൊക്കെ സര്‍ക്കാരിന്റെ ഔദാര്യം പറ്റി ജീവിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അതേ സമയം പിണറായി വിജയനെതിരേ പ്രതികരിച്ചതിന്റെ പേരില്‍ പൊതുചടങ്ങില്‍ നിന്നു മാറ്റി നിര്‍ത്തി
നടന്‍ ഹരീഷ് പേരടിയെ അപമാനിച്ച പു ക സയുടെ നിലപാടിനെതിരേയും യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.

കേരളം ഭരിക്കുന്ന സര്‍വ്വാധിപതിക്ക് മംഗളപത്രം സമര്‍പ്പിക്കാന്‍ മാത്രമറിയാവുന്ന പരാന്നജീവികളുടെ അടിമക്കൂട്ടം മാത്രമാണ് ആ സംഘടന എന്നറിയാവുന്നതുകൊണ്ട് ഇക്കാര്യത്തില്‍ സാംസ്‌ക്കാരിക കേരളത്തിന് അത്ഭുതമൊന്നും തോന്നേണ്ട കാര്യമില്ലെന്ന് വി.ടി ബല്‍റാം പ്രതികരിച്ചു.
അവരുടെ പരിപാടികളില്‍ പങ്കെടുക്കുന്ന മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകരാണ് ഇനി സ്വന്തം ക്രഡിബിലിറ്റി വീണ്ടെടുക്കേണ്ടത്. സ്വതന്ത്രമായും നിഷ്പക്ഷമായും അഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്തുന്നവരാണോ അതോ വെറും പാദസേവകരാണോ എന്ന് അവരോരുത്തരുമാണ് ഇനി തെളിയിച്ചു കാണിക്കേണ്ടതെന്നും ബല്‍റാം കുറിച്ചു.
സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ പുരോഗമന കലാസാഹിത്യ സംഘം പരിപാടിയില്‍ നിന്നും കലാകാരന്‍ ഹരീഷ് പേരടിയെ ഒഴിവാക്കി. എന്തൊരു പുരോഗമനം! ജനകീയ വിഷയങ്ങളില്‍ രാഷ്ട്രീയം നോക്കാതെ നിലപാട് സ്വീകരിക്കുന്ന പ്രിയപ്പെട്ട കലാകാരന് അഭിവാദ്യങ്ങളെന്ന് റോജി എം ജോണ്‍ എം.എല്‍.എയും കുറിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago