HOME
DETAILS
MAL
വൈകല്യങ്ങളോടു പൊരുതി ഖുര്‍ആന്‍ മനഃപാഠമാക്കിയ സഊദി യുവാവ് ഓര്‍മയായി
backup
August 22 2016 | 18:08 PM
ദമാം: ജന്മനാ ഇരു കൈകള്‍ക്കും കാലുകള്‍ക്കും ശേഷിയില്ലാതെ വയറുകൊണ്ട് ഇഴഞ്ഞിഴഞ്ഞ് നടക്കുമ്പോഴും വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ സഊദി യുവാവ് ഓര്‍മയായി . അസീര്‍ പ്രവിശ്യയിലെ സാറ ഉബൈദയിലെ 35 കാരനായ ത്വാരിഖ് അല്‍ വാദിഇയാണ് വിധിക്കു മുന്നില്‍ കീഴടങ്ങിയത്.
വീട്ടില്‍ അധ്യാപകന് എത്തുമ്പോള്‍ റൂമില്‍ നിന്ന് പഠന മുറിയിലേക്ക് 15 മിനുട്ട് വയറില്‍ ഇഴഞ്ഞായിരുന്നു എത്തിയിരുന്നത്. കൈകള്‍ ഇല്ലാത്തതിനാല്‍ ചുണ്ടും നാവും കൊണ്ട് പേജുകള്‍ മറിച്ചാണ് ഖുര്‍ആന്‍ പഠനം നടത്തിയിരുന്നത്. വൈകല്യങ്ങളില്‍ തളരാതെ ഖുര്‍ആന്‍ പഠിക്കുകയെന്ന ആഗ്രഹം സാധിച്ചെടുത്ത ത്വാരിഖിന്റെ കഥ നേരത്തേ 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."