HOME
DETAILS
MAL
പ്രവാചക നിന്ദക്കെതിരെ ഖുതുബയിൽ അപലപിച്ച് ഹറം ഇമാം, പ്രവാചക നിന്ദ ക്രിമിനൽ കുറ്റമാക്കണം
backup
June 17 2022 | 15:06 PM
മക്ക: പ്രവാചക നിന്ദക്കെതിരെ ഖുതുബയിൽ ആഞ്ഞടിച്ച് ഹറം ഇമാം. ഇന്നലെ വെള്ളിയാഴ്ച നടന്ന ജുമുഅ ഖുതുബയിലാണ് ഹറം ഇമാം ശൈഖ് അബ്ദുല്ല അവാദ് അൽ ജുഹനി അപലപിച്ചത്. ജുമുഅ ഖുത്വബയിൽ മസ്ജിദുൽ ഹറാമിലെ മിമ്പറിൽ നിന്ന് മുഹമ്മദ് നബിക്കെതിരെയുള്ള അപമാനകരമായ പ്രസ്താവനകളെ അതിശക്തമായ ഭാഷയിലാണ് ഇമാം അപലപിച്ചത്.
അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് നബിയെയും വിശ്വാസികളുടെ മാതാവായ ആഇശ ബീവിയെയും മോശമായി ചിത്രീകരിച്ച് വിശ്വാസികളെയും മതത്തെയും വ്രണപ്പെടുത്താനുള്ള ക്രിമിനൽ ശ്രമങ്ങൾ ഇസ്‌ലാമിക മതത്തെയും പ്രവാചകനെയും ദോഷകരമായി ബാധിക്കുകയില്ലെന്ന് ഇമാം പറഞ്ഞു.
പ്രവാചകന്മാരെയും ദൂതന്മാരെയും അവഹേളിക്കുന്നത് ക്രിമിനൽ കുറ്റമാക്കാൻ ലോക രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും മസ്ജിദ് അൽ ഹറം ഇമാമും ഖത്തീബും ശൈഖ് അബ്ദുല്ല അൽ ജുഹാനി അഭ്യർത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."