HOME
DETAILS
MAL
പൂര്‍വ വിദ്യാര്‍ഥിയുടെ പരാതി; പോക്സോ കേസില്‍ മുന്‍ അധ്യാപകന് കെ.വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍
backup
June 18 2022 | 16:06 PM
മലപ്പുറം: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിലെ മുന്‍ അധ്യാപകന് കെ.വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍. രണ്ട് പോക്സോ കേസുകളില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് മറ്റൊരു കേസില്‍ അറസ്റ്റിലായത്.
അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്നാണ് പൂര്‍വ വിദ്യാര്‍ത്ഥിനിയുടെ പരാതി. അറസ്റ്റിലായ ശശികുമാറിനെ റിമാന്‍ഡ് ചെയ്തു.അന്‍പതിലധികം പീഡന പരാതികളാണ് ശശികുമാറിനെതിരെ ഉയര്‍ന്നത്. രണ്ട് പൂര്‍വ വിദ്യാര്‍ഥിനികളുടെ പരാതിന്മേല് കഴിഞ്ഞ മേയില്‍ ശശികുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഒളിവില്‍ പോയ ഇയാളെ വയനാട് ബത്തേരിക്കു സമീപത്തെ ഹോം സ്റ്റേയില്‍നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കുകയും ജയില്‍ മോചിതനാവുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."