റൊണാള്‍ഡോ അല്‍ നസറില്‍ പോയി പെട്ടു; മെസിയുടെയും അവസ്ഥ ഇതുതന്നെ; വെളിപ്പെടുത്തി ബാഴ്‌സ ഇതിഹാസം
rivaldo claims Cristiano Ronaldo was 'tricked' into joining Al Nassr
റൊണാള്‍ഡോ അല്‍ നസറില്‍ പോയി പെട്ടു; മെസിയുടെയും അവസ്ഥ ഇതുതന്നെ; വെളിപ്പെടുത്തി ബാഴ്‌സ ഇതിഹാസം
റൊണാള്‍ഡോക്ക് പിന്നാലെ മെസിയും സഊദിയിലേക്ക് പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയേക്കും എന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായിട്ടുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്നായിരുന്നു റൊണാള്‍ഡോ ക്ലബ്ബ് വിട്ട് സഊദി ക്ലബ്ബ് അല്‍ നസറിലേക്കെത്തിയെതെങ്കില്‍ മെസി പി.എസ്.ജിയുമായുളള കരാര്‍ അവസാനിക്കുന്നതോടെയാവും സഊദിയിലേക്ക് എത്തിച്ചേരുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാലിപ്പോള്‍ റൊണാള്‍ഡോയെ സഊദി ക്ലബ്ബായ അല്‍ നസര്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിച്ചത് തന്ത്രങ്ങളിലൂടെയാണെന്നും റൊണോക്ക് അല്‍ നസറില്‍ വലിയ സന്തോഷമൊന്നും ഇല്ലെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ബാഴ്‌സലോണയുടെ ഇതിഹാസതാരമായ റിവാള്‍ഡോ.കൂടാതെ മെസിക്ക് സഊദി ക്ലബ്ബായ അല്‍ ഹിലാലിലേക്ക് ചേക്കേറാന്‍ പദ്ധതിയുണ്ടെങ്കില്‍ അതൊരു മണ്ടന്‍ തീരുമാനമായിരിക്കുമെന്നും റിവാള്‍ഡോ അഭിപ്രായപ്പെട്ടു.എ.എസിനോട് സംസാരിക്കവെയായിരുന്നു മെസിയേയും റൊണാള്‍ഡോയേയും അവരുടെ സഊദി പ്രവേശനത്തെക്കുറിച്ചും റിവാള്‍ഡോ തുറന്ന് പറഞ്ഞത്.
'സഊദിയില്‍ വലിയ തുകയ്ക്ക് സൈന്‍ ചെയ്യുന്ന പല കളിക്കാരും കബളിപ്പിക്കപ്പെടുന്നതായാണ് എനിക്ക് തോന്നുന്നത്. അവിടെ അവരുടെ ജീവിതം അടഞ്ഞതും, പ്രതീക്ഷിക്കുന്നത് പോലെ ഫുട്‌ബോള്‍ അത്ര മെച്ചപ്പെട്ട അവസ്ഥയിലുമല്ലയുളളത്. അതിനാല്‍ തന്നെ പ്ലയേഴ്‌സിന് നിരാശയുടെ ഒരു ഘട്ടത്തിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. റൊണാള്‍ഡോക്ക് ഇപ്പോള്‍ കിട്ടുന്ന പണം കൊണ്ട് അദേഹത്തിന് സന്തോഷകരമായ ഒരു ജീവിതം നയിക്കാന്‍ കഴിയുന്നില്ല എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്,' റിവാള്‍ഡോ പറഞ്ഞു.
Barcelona legend Rivaldo wants to see Cristiano Ronaldo return to Real Madrid and believes the striker was ‘tricked’ into a big-money move to Saudi Arabian club Al-Nassr in January https://t.co/vC95ppfdBf pic.twitter.com/dXvRsD5WKe
— Mirror Football (@MirrorFootball) May 5, 2023
'മെസി സഊദിയിലേക്ക് പോയാലും അദേഹത്തിന്റെ സ്ഥിതി ഇതില്‍ നിന്നും വ്യത്യസ്ഥമായിരിക്കില്ല. റൊണാള്‍ഡോക്കും തന്റെ പഴയ ക്ലബ്ബായ റയല്‍ മഡ്രിഡിലേക്ക് തിരിച്ചു പോകുന്നതായിരിക്കും നല്ലത്,' റിവാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
അതേ സമയം 400 മില്യണ്‍ യൂറോയാണ് മെസിക്കായി അല്‍ ഹിലാല്‍ മുടക്കാന്‍ തയ്യാറായിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Content Highlights: rivaldo claims Cristiano Ronaldo was 'tricked' into joining Al Nassr
റൊണാള്‍ഡോ അല്‍ നസറില്‍ പോയി പെട്ടു; മെസിയുടെയും അവസ്ഥ ഇതുതന്നെ; വെളിപ്പെടുത്തി ബാഴ്‌സ ഇതിഹാസം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."