രാജ്യത്തിന്റെ യുദ്ധ, സൈനിക ഓപ്പറേഷന്‍ രഹസ്യങ്ങള്‍ പുറത്തുവിടുന്നു
ന്യൂഡല്‍ഹി: ഇന്ത്യയുടെ യുദ്ധം, സൈനിക ഓപ്പറേഷനുകള്‍ സംബന്ധിച്ച രഹസ്യങ്ങള്‍ പരസ്യപ്പെടുത്താന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. ഈ രേഖകളെല്ലാം അഞ്ചുവര്‍ഷത്തിനുള്ളില്‍ ഔദ്യോഗികമായി രേഖപ്പെടുത്തുകയും നാഷണല്‍ ആര്‍ക്കൈവ്‌സിന് കൈമാറുകയും ചെയ്യും.
ഇക്കൂട്ടത്തില്‍ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ രഹസ്യമായിത്തന്നെ സൂക്ഷിക്കും. ഇതുസംബന്ധിച്ചുള്ള പുതിയ നയത്തിനാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സങ് അംഗീകാരം നല്‍കിയത്.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഓരോ ഓര്‍ഗനൈസേഷനും യുദ്ധ ഡയറികള്‍, നടപടി കത്തുകള്‍, ഓപ്പറേഷണല്‍ റെക്കോര്‍ഡ് ബുക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകള്‍ ശരിയായ പരിപാലനത്തിനും ശേഖരണത്തിനുമായി ചരിത്ര വിഭാഗത്തിലേക്ക് മാറ്റുന്നതാണ് നയം.
രേഖകള്‍ രഹസ്യപ്പട്ടികയില്‍നിന്നു നീക്കുന്നതിനുള്ള ഉത്തരവാദിത്വം അതത് സൈനിക വിഭാഗങ്ങള്‍ക്കാണ്. 25 വര്‍ഷം വരെയുള്ള രേഖകള്‍ രഹസ്യപ്പട്ടികയില്‍നിന്നു നീക്കാം. 25 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള രേഖകള്‍ ബന്ധപ്പെട്ട വിദഗ്ധര്‍ വിലയിരുത്തുകയും സമാഹരിച്ച ചരിത്ര രേഖകള്‍ നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയിലേക്ക് മാറ്റുകയും വേണം.
ചരിത്ര രേഖകളുടെ സമാഹാരം, പ്രസിദ്ധീകരണത്തിനുള്ള അംഗീകാരം എന്നീ കാര്യങ്ങള്‍ വിവിധ വകുപ്പുകളുമായി ഏകോപിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം രാജ്യരക്ഷാ മന്ത്രാലയത്തിന്റെ ചരിത്ര വിഭാഗത്തിനായിരിക്കും.
രാജ്യരക്ഷാ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിദേശ, ആഭ്യന്തര മന്ത്രാലയ പ്രതിനിധികള്‍, സൈനികവിഭാഗങ്ങളുടെ പ്രതിനിധികള്‍, സൈനിക ചരിത്രകാരന്മാര്‍ എന്നിവര്‍ അടങ്ങിയ സമിതിക്കായിരിക്കും രേഖകളുടെ സമാഹാരണത്തിനുള്ള ചുമതല. യുദ്ധവും സൈനിക നീക്കങ്ങളും പൂര്‍ത്തിയായി രണ്ട് വര്‍ഷത്തിനുള്ളില്‍ ചരിത്രരേഖകള്‍ തയാറാക്കുന്നതിന് സമിതി രൂപീകരിക്കണം. രേഖകളുടെ ശേഖരണവും സമാഹാരണവും മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട എല്ലാവര്‍ക്കും നല്‍കണമെന്നും നയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."