HOME
DETAILS

റിയോയിലെ ഇന്ത്യന്‍ ദുരന്തം

  
backup
August 22, 2016 | 7:16 PM

%e0%b4%b1%e0%b4%bf%e0%b4%af%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8

ബ്രസീലിലെ റിയോയില്‍ രണ്ടാഴ്ച നീണ്ടുനിന്ന ഒളിംപിക് സ്് മത്സരത്തിനു തിരശ്ശീല വീണപ്പോള്‍ ഇന്ത്യക്കു ലഭിച്ചത് ഒരു വെള്ളിയും ഒരു വെങ്കലവും. മുന്‍വര്‍ഷത്തേക്കാള്‍ വലിയൊരു സംഘവുമായാണ് ഇത്തവണ നമ്മുടെ താരങ്ങള്‍ റിയോയിലേയ്ക്കു പുറപ്പെട്ടത്. മത്സരത്തില്‍ ആദ്യംമുതല്‍ ആധിപത്യംപുലര്‍ത്തിയ അമേരിക്ക ഒടുക്കംവരെ അതു നിലനിര്‍ത്തി. 46 സ്വര്‍ണവും 37 വെള്ളിയും 38 വെങ്കലവുമായി അമേരിക്ക ഒന്നാംസ്ഥാനത്തെത്തി.

റിയോ ഒളിംപിക്‌സ് മത്സരഫലങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പതിവുപോലെ നിരാശപ്പെടുത്തുകയും ചെയ്തു. ആവേശവും പ്രതീക്ഷകളും ഉണ്ടായതുകൊണ്ടു മാത്രം ഒരു രാജ്യത്തിന് മെഡലുകള്‍ കരസ്ഥമാക്കാനാവില്ല. ഈ ഗുണപാഠം ഇന്ത്യ ഇനി എന്നാണാവോ പഠിക്കുക. 2020 ല്‍ ജപ്പാനിലെ ടോക്യോവില്‍ മുപ്പത്തിരണ്ടാം ഒളിംപിക്‌സ് മത്സരവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിനോദയാത്രയാകാന്‍തന്നെയാണു സാധ്യത.

സര്‍ക്കാര്‍ കോടികള്‍ കായികരംഗത്തു ചെലവാക്കുന്നുണ്ടെങ്കിലും അതേപ്പറ്റി കൂടുതല്‍ അന്വേഷിക്കുവാന്‍ മെനക്കെടാറില്ല. എങ്ങനെയൊക്കെ ചെലവാകുന്നുവെന്നതിനെക്കുറിച്ചും തിട്ടമില്ല. സര്‍ക്കാരിന്റെ ഈ ഉദാസീനത കായികരംഗത്തെ സ്വന്തംതാല്‍പ്പര്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നവര്‍ക്കു കൂടുതല്‍ സൗകര്യമാകുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ തലപ്പത്തു വരുന്നവര്‍ക്കു സ്‌പോര്‍ട്‌സുമായോ കായികമത്സരങ്ങളുമായോ പുലബന്ധംപോലും ഇല്ലാത്തവരാണ്. രാഷ്ട്രീയ സ്വാധീനത്താലും രാഷ്ട്രീയഭിക്ഷാദേഹികളുമാണ് ഇത്തരം സ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുന്നത്. വര്‍ഷങ്ങളോളം സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ അമരത്തിരിക്കുന്നവര്‍ക്കു യാതൊരു ഇളക്കവും തട്ടുന്നില്ല. ഇത് അവര്‍ക്ക് അഴിമതി നടത്തുവാനും സ്വജനപക്ഷപാതത്തിനും വഴിയൊരുക്കുന്നു.

അങ്ങനെ കായികരംഗം വളര്‍ച്ചയില്ലാതെ മുരടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സുരേഷ് കല്‍മാഡിയെന്ന രാഷ്ട്രീയക്കാരനായിരുന്നു ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ (ഐ.ഒ.എ) തലപ്പത്തിരുന്നു അസോസിയേഷനെ ഭരിച്ചിരുന്നത്. അഴിമതി നടത്തിയതു തെളിഞ്ഞതിനെത്തുടര്‍ന്നാണ് അദ്ദേഹം തെറിച്ചത്. ഐ.ഒ.എ ഇന്ത്യയിലെ കായികതാരങ്ങളെ ഒളിംപിക്‌സ് മത്സരങ്ങള്‍ക്കു സജ്ജരാക്കാന്‍ അഹോരാത്രം അധ്വാനിക്കുന്ന സംഘടനയാണെന്ന മിഥ്യാധാരണയൊന്നും പലര്‍ക്കുമില്ല. ഉല്ലാസവാന്മാരായി ലോകമൊട്ടുക്കും ചുറ്റി സഞ്ചരിക്കുവാനും അഴിമതി നടത്തുവാനുമുള്ള ഇടമായിട്ടാണ് പലരും ഐ.ഒ.എയെന്ന സംഘടനയെ ഉപയോഗപ്പെടുത്തുന്നത്.

താരങ്ങള്‍ കഠിനപരിശീലനത്തില്‍ ഏര്‍പ്പെടാറുണ്ടെങ്കിലും ശാസ്ത്രീയമായ മാര്‍ഗനിര്‍ദ്ദേശത്തിന്റെ അഭാവമാണു പിന്തള്ളപ്പെടുവാന്‍ കാരണമാകുന്നത്. അതിനാല്‍ത്തന്നെ മെഡലുകളുടെ നാലയലത്തുപോലും എത്തുന്നുമില്ല. ഇവര്‍ക്കു ശരിയായ പരിശീലനവും മാര്‍ഗനിര്‍ദ്ദേശങ്ങളും അവരവരുടെ ഇനങ്ങളില്‍ നല്‍കാന്‍ ബദ്ധശ്രദ്ധരാകേണ്ട ഐ.ഒ.എ അതു നിര്‍വഹിക്കാതെ ഒളിംപിക്‌സ് മത്സരങ്ങളെ കാഴ്ചകാണാനും പാര്‍ട്ടികള്‍ക്കുവേണ്ടി യും ഉപയോഗപ്പെടുത്തുമ്പോള്‍ ഇന്ത്യക്ക് എങ്ങനെയാണ് നേട്ടം കൊയ്യാനാവുക?

118 പേരാണ് ഈ പ്രാവശ്യം ഇന്ത്യയില്‍നിന്നും ഒളിംപിക്‌സില്‍ പങ്കെടുത്തത്. ബാഡ്മിന്റണ്‍ മത്സരത്തില്‍ പി.വി സിന്ധുവിനു വെള്ളിയും ഗുസ്തിമത്സരത്തില്‍ സാക്ഷി മാലിക്കിന് വെങ്കലവും കിട്ടിയതൊഴിച്ചാല്‍ ബാക്കി 116 പേരും വെറുംകൈയോടെ മടങ്ങിവരികയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം 'ദേശീയ ദുരന്തം' തന്നെയാണ്. അടുത്ത പ്രാവശ്യം സ്വര്‍ണംനേടുമെന്നാണു സാക്ഷി മാലിക് പറയുന്നത്. അതൊരു പ്രതീക്ഷ മാത്രമേ ആകുന്നുള്ളൂ. പ്രതീക്ഷകളുംകൂടി ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ ഒളിംപിക്‌സ് മത്സരങ്ങളിലെ പങ്കാളിത്തതിന് എന്തര്‍ഥം.

1984 ല്‍ ലോസ് ആഞ്ചല്‍സില്‍ പി.ടി ഉഷക്ക് 0.01 സെക്കന്റിന്റെ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടപ്പെട്ടപ്പോള്‍ പിറകെ വരുന്നവര്‍ അതു തിരിച്ചുപിടിക്കുമെന്നു നാം പ്രതീക്ഷിച്ചു. 800 മീറ്ററിലെ ദേശീയറെക്കാര്‍ഡുകാരിയും ഉഷയുടെ ശിഷ്യയുമായ ടിന്റു ലൂക്കയിലൂടെ ഉഷയ്ക്കു നഷ്ടപ്പെട്ട മെഡല്‍ ഇന്ത്യ വീണ്ടെടുക്കുമെന്നു കരുതിയതായിരുന്നു. പക്ഷേ, ടിന്റു നമ്മെയെല്ലാം ഏറെ നിരാശപ്പെടുത്തി. സാക്ഷി മാലിക്കിന്റെ സ്വര്‍ണപ്രതീക്ഷയെയും ഈ ഗണത്തില്‍പ്പെടുത്തിയാല്‍ മതി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കു മികച്ച അടിസ്ഥാനസൗകര്യങ്ങളും പരിശീലനങ്ങളും ലഭിക്കുന്നുണ്ട്. എന്നാല്‍, ഉഷയുടെ അടുത്തുപോലും എത്താന്‍ പലര്‍ക്കും കഴിയുന്നില്ല. ഒളിംപിക്‌സ് മത്സരത്തില്‍ മെഡലുകള്‍ നേടുന്നില്ലെന്നു മാത്രമല്ല, കരിയറിലെ മികച്ചപ്രകടനം കാഴ്ചവയ്ക്കാന്‍പോലും പലര്‍ക്കും കഴിയുന്നില്ല. ഒളിംപിക്‌സ് മത്സരത്തിനുള്ള യോഗ്യത നേടുകയെന്നതിലപ്പുറം മത്സരങ്ങളില്‍ മികവുപുലര്‍ത്തുകയെന്നതു പലരും കാര്യമായെടുക്കുന്നില്ല എന്നു വേണം കരുതാന്‍.

ജിംനാസ്റ്റിക്കില്‍ നാലാം സ്ഥാനത്തെത്തിയ ദീപ കര്‍മാക്കറെ സ്വര്‍ണം നേടിയ ജേതാവിനെപ്പോലെ നാം കാണുമ്പോള്‍ ഇതരരാജ്യങ്ങളില്‍ വെള്ളി നേടിയവരെപ്പോലും അത്ര കാര്യമായി ഗൗനിക്കുന്നില്ലെന്നു മാത്രമല്ല, എന്തുകൊണ്ടു സ്വര്‍ണം നേടാനായില്ലെന്ന ചോദ്യത്തിന് അവര്‍ക്കും പരിശീലകര്‍ക്കും രാജ്യത്തോട് ഉത്തരംപറയേണ്ടി വരികയും ചെയ്യുന്നു. ഇന്ത്യയില്‍ അത്തരം പ്രശ്‌നങ്ങളൊന്നും താരങ്ങളെയും പരിശീലകരെയും അലട്ടാത്തത് അവരുടെ ഭാഗ്യമെന്നല്ലാതെ മറ്റെന്തുപറയാന്‍. പതിനൊന്നു മലയാളികളാണ് ഈ പ്രാവശ്യത്തെ ഒളിംപിക്‌സ് മത്സരത്തില്‍ പങ്കെടുത്തത്. ഒരാള്‍പോലും ആശാവഹമായ പ്രകടനം കാഴ്ചവെച്ചില്ല. കേരളത്തിന്റെ സൗകര്യമോ കായികമത്സരങ്ങളില്‍ കേരളത്തിന്റേതുപോലുള്ള പാരമ്പര്യമോ ഇല്ലാത്ത സംസ്ഥാനങ്ങള്‍പോലും മികച്ചപ്രകടനങ്ങള്‍ നടത്തുമ്പോള്‍ കേരളത്തിലെ താരങ്ങള്‍ക്ക് അഭിമാനിക്കാന്‍ എന്താണുള്ളത്.

ബെയ്ജിങ് ഒളിംപിക്‌സില്‍ നൂറു മെഡലുകളാണു ചൈന വാരിക്കൂട്ടിയിരുന്നത്. റിയോയില്‍ മെഡല്‍ വേട്ടയില്‍ അമേരിക്കയുടെ തൊട്ടുപിന്നാലെ ആദ്യത്തില്‍ നിലയുറപ്പിച്ച ചൈന മൂന്നാം സ്ഥാനത്തായതിനെക്കുറിച്ച് ആ രാജ്യം ഗൗരവമായ അന്വേഷണം തുടങ്ങിയിരിക്കുകയാണ് എന്നറിയുമ്പോള്‍ നമ്മുടെ സര്‍ക്കാരിന്റെ ഇത്തരം കാര്യങ്ങളിലുള്ള ഉദാസീനതകള്‍ നമ്മുടെ കായിക മേലാളന്മാര്‍ക്ക് പേടിക്കാനൊന്നുമില്ലെന്ന ധൈര്യമാണ് നല്‍കുന്നത്. 26 സ്വര്‍ണവും 18 വെള്ളിയും 26 വെങ്കലവുമുള്‍പ്പെടെ 70 മെഡലുകള്‍ നേടികഴിഞ്ഞിട്ടാണ് ചൈനയുടെ 'മോശം' പ്രകടനത്തെക്കുറിച്ച് അവിടെ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടക്കുന്നതെന്നോര്‍ക്കണം. എന്നാല്‍ ഇന്ത്യയിലെ കായിക സംഘടനകളുടെ തലപ്പത്തിരിക്കുന്നവരെക്കുറിച്ചോ ഐ.ഒ.എ പ്രസിഡന്റ് എന്‍ രാമചന്ദ്രന്റെ കെടുകാര്യസ്ഥതയെക്കുറിച്ചോ എന്തെങ്കിലും അന്വേഷണം നടക്കുമെന്ന സൂചനപോലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ വന്നിട്ടില്ല. സുഖലോലുപതക്ക് സുഖശീതളിമയില്‍ ആജീവനാന്തം തിന്നും കുടിച്ചും കഴിയാനുള്ള ഇടങ്ങളായി നമ്മുടെ കായിക സംഘടനകളും ഐ.ഒ.എയും ആയി പരിണമിക്കുമ്പോള്‍ 2020 ല്‍ മാത്രമല്ല, എന്നെങ്കിലും ഇന്ത്യ ഒളിംപിക്‌സ് മത്സരങ്ങളില്‍ മെഡല്‍ വേട്ടകളില്‍ മുന്നേറുമെന്ന് കരുതാന്‍ എന്ത് ന്യായമാണുള്ളത്.

ലണ്ടന്‍ ഒളിംപിക്‌സില്‍ രണ്ടു വെള്ളിയും നാല് വെങ്കലവും കരസ്ഥമാക്കിയ ഇന്ത്യക്ക് 2020 ല്‍ അതിനെയങ്കിലും മറികടക്കണമെങ്കില്‍ ഒരുകെട്ട് പ്രതീക്ഷകള്‍ മാത്രം ഉണ്ടായാല്‍ പോര. പ്രതീക്ഷകളുടെ താങ്ങാനാവാത്ത ഭാരവുമായി ബ്രീസിലിലെ റിയോഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തില്‍ എത്തിയ ഇന്ത്യന്‍ സംഘം ആ ഭാരിച്ച ചുമട് അത്രയും അവിടെ ഇറക്കിവെച്ചാണ് ഒരു വെള്ളിയും വെങ്കലവുമായി മടങ്ങിയത്. ഇന്ത്യന്‍ നാണക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇതുവരെയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ രാമചന്ദ്രന്‍ തയ്യാറാവാത്ത സ്ഥിതിക്ക് അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ റിയോയിലെ ഇന്ത്യന്‍ ദുരന്തത്തെക്കുറിച്ച് സമഗ്രമായൊരു അന്വേഷണത്തിന് ഉത്തരവിടുകയാണ് വേണ്ടത്. 2020 ലെ ടോക്യോ ഒളിംപിക്‌സ് മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് അത്തരമൊരു നീക്കം അല്‍പമെങ്കിലും ഊര്‍ജ്ജം പകര്‍ന്നേക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി കേസ് പ്രതികള്‍ക്കായി അസാധാരണ നീക്കം; പ്രതികളെ വിട്ടയക്കുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടോയെന്ന് ചോദിച്ച് ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത്

Kerala
  •  a month ago
No Image

പുത്തനത്താണിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

Kerala
  •  a month ago
No Image

കാണുമ്പോൾ സാധാരണ ക്യുആർ കോഡായി തോന്നാം; എന്നാൽ സ്കാൻ ചെയ്താൽ പണി കിട്ടും; 'ക്യൂആർ ഫിഷിംഗ്' തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ദുബൈ

uae
  •  a month ago
No Image

സഊദി വിഷൻ വൻ വിജയത്തിലേക്ക്; 85 ശതമാനവും പൂർത്തിയായി

Saudi-arabia
  •  a month ago
No Image

പാലക്കാട് സ്പിരിറ്റ് വേട്ട; സി.പി.എം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  a month ago
No Image

യുഎഇക്കാർക്ക് ആശ്വാസം; നവംബറിൽ പെട്രോൾ - ഡീസൽ വില കുറയാൻ സാധ്യത

uae
  •  a month ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala
  •  a month ago
No Image

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

Kerala
  •  a month ago
No Image

ഡിജിറ്റൽ തട്ടിപ്പ് കേസുകൾ സി.ബി.ഐക്ക് വിടുമെന്ന് സുപ്രിംകോടതി; സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടിസ്

National
  •  a month ago
No Image

എസ്.ഐ.ആർ: ആവശ്യങ്ങൾ അംഗീകരിച്ചില്ല; ആശങ്കയിൽ കേരളം; 2.78 കോടി പേർ ഫോം പൂരിപ്പിച്ച് നൽകണം; ഏതൊക്കെ രേഖകള്‍ പരിഗണിക്കും

Kerala
  •  a month ago