ഒഴുകിയെത്തി പണം; ഓടിയെത്തി ആള്‍കൂട്ടം, വിഡിയോ…
ഒഴുകിയെത്തി പണം; ഓടിയെത്തി ആള്‍കൂട്ടം
പട്‌ന: തോട്ടിലൂടെ നോട്ടുകെട്ടുകള്‍ ഒഴുകി വരുന്നത് കണ്ടതിനെ തുടര്‍ന്ന് തിരച്ചിലിനിറങ്ങി നാട്ടുകാര്‍. ബിഹാറില്‍ അഴുക്കുചാലില്‍ കെട്ടുകണക്കിന് പണം ഒഴുകിനടക്കുന്നു എന്ന തരത്തില്‍ വീഡിയോ പ്രചരിക്കുന്നത്. മാലിന്യക്കൂമ്പാരങ്ങളില്‍ക്കിടയില്‍ ഒഴുകിനീങ്ങുന്ന നോട്ടുകള്‍ ആളുകള്‍ കൂട്ടത്തോടെയെത്തി എടുത്തുകൊണ്ടു പോവുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
ബിഹാര്‍ തലസ്ഥാനമായ പട്‌നയ്ക്ക് സമീപം സസാറാമിലാണ് സംഭവം. നൂറിന്റെയും ഇരുന്നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകള്‍ കനാലിലൂടെ ഒഴുകിനടക്കുന്നതും ഒരു കൂട്ടം ആളുകള്‍ മാലിന്യം വകവെയ്ക്കാതെ കനാലിലിറങ്ങി പണം എടുത്തു നീങ്ങുന്നതുമാണ് വീഡിയോയില്‍.
If it is money, people will do anything. They waded sewage water in a canal in #Sasaram town in #Rohtas district of #Bihar to collect bundles of sodden, rotten currency notes. #India #Rupees #MoneyHeist pic.twitter.com/0NCCCHKf7u
— Dev Raj (@JournoDevRaj) May 6, 2023
വ്യാജനോട്ടുകളാണ് കിട്ടിയതെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ ലഭിച്ചത് യഥാര്‍ഥ കറന്‍സി തന്നെയാണെന്നാണ് മറ്റു ചിലര്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും അന്വേഷത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ പ്രതികരിക്കാനാകൂവെന്ന് പൊലിസ് പറഞ്ഞു.
After seeing wads of banknotes flowing through the stream, the search began
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."