ദുഃഖാചരണം; സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി
ദുഃഖാചരണം; സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി
തിരുവനന്തപുരം: താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെനടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു. താലൂക്ക് തല അദാലത്തുകളും മാറ്റി വച്ചിട്ടുണ്ട്.
അതേ സമയം, അപകടത്തില്‍ മരണം 18 ആയി.മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 12പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ചിലാണ് സംഭവം. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും.
അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നാല്പതോളം പേര് ബോട്ടിലുണ്ടായിരുന്നുവെന്ന് സ്ഥലത്തുള്ളവര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫും തൃശൂരില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."