HOME
DETAILS

ഉല്‍പാദനം കൂടി; ഇത്തവണ 'പച്ചക്കറി കൈപൊള്ളിക്കില്ല'

  
backup
August 22, 2016 | 7:19 PM

%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%a6%e0%b4%a8%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf-%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%a3-%e0%b4%aa%e0%b4%9a


സുല്‍ത്താന്‍ ബത്തേരി: പച്ചക്കറികളുടെ തദ്ദേശീയ ഉല്‍പാദനം കൂടിയതോടെ വിപണിയില്‍ വന്‍ വിലക്കുറവ്. ഇതോടെ ഈ നില തുടര്‍ന്നാല്‍ ഇക്കുറി ഓണത്തിന് കൈപൊള്ളിക്കെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
വിപണിയില്‍ പച്ചക്കറികള്‍ക്ക് മുന്‍പെങ്ങുമില്ലാത്ത് വിധത്തിലാണ് വില കുറഞ്ഞിരിക്കുന്നത്. 20 രൂപയില്‍ താഴെയാണ് മാഹഭൂരിപക്ഷം പച്ചക്കറികള്‍ക്കും വിപണി വില. ഒരുമാസം മുന്‍പ് വരെ 50 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ വിപണി വില കിലോക്ക് എട്ടുരൂപയായാണ് കുറഞ്ഞിരിക്കുന്നത്.
സവാള 30 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 15 രൂപയാണ്. 80 രൂപയുണ്ടായിരുന്ന ചെറിയുള്ളിക്ക് 18-20 രൂപയായി കുറഞ്ഞു. 120 രൂപയുണ്ടായിരുന്ന ബീന്‍സിന് ഇപ്പോള്‍ 100 രൂപ കുറഞ്ഞ് 20 രൂപക്കാണ് കിലോ വില്‍പന. ഇതിന് പുറമെ മുരിങ്ങക്ക, പച്ചമുളക്, കിഴങ്ങ് തുടങ്ങിയ പച്ചക്കറികള്‍ക്കും വിലകുറഞ്ഞിട്ടുണ്ട്. പച്ചക്കറികളില്‍ വില ഉയര്‍ന്നിട്ടുള്ളത് പച്ച നേന്ത്രക്കായ, ചേന, ചേമ്പ്, വെളുത്തുള്ളി എന്നിവക്ക് മാത്രമാണ്.
ഇതില്‍ വെളുത്തുള്ളാക്കാണ് ഏറ്റവും കൂടിയ വില. കിലോക്ക് 160 രൂപ. പച്ചക്കറികള്‍ തദ്ദേശിയമായി ഉല്‍പാദനം കൂടിയതാണ് വില കുറയാനുള്ള പ്രധാന കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. വിപണിയില്‍ ഈ വില തുടര്‍ന്നാല്‍ ഇക്കുറി ഓണത്തിന് പച്ചക്കറി മലയാളിയുടെ കൈപൊള്ളില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രതിമാസ പുരസ്കാരം; മാർക്ക് നിർണ്ണയം ഇങ്ങനെ

Kerala
  •  5 days ago
No Image

എസ്.ഐ.ആർ മൂന്നാംഘട്ടം വിവാദത്തിൽ: 'മറ്റ് കാരണങ്ങൾ' പറഞ്ഞ് 84,000 പേരുടെ പേര് വെട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  5 days ago
No Image

ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

നെതന്യാഹു യുദ്ധക്കുറ്റവാളി; നിയമം അനുവദിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് മംദാനി

International
  •  5 days ago
No Image

സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ സമരം ശക്തം; ജന്തർ മന്തറിൽ നിരാഹാരം അനുഷ്ഠിക്കുന്നവരുടെ എണ്ണം 21 ആയി

National
  •  5 days ago
No Image

വാരാണസിയിലെ പള്ളി ഒഴിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി റെയിൽവേ; പൊളിച്ചുനീക്കാൻ ശ്രമിച്ചത് 1000 വർഷം പഴക്കമുള്ള പള്ളി

National
  •  5 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  5 days ago
No Image

മൃഗസംരക്ഷണത്തിനും സ്‌പെഷൽ പ്ലീഡർ; ചുമതല നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി

Kerala
  •  5 days ago
No Image

ഗവ. പ്ലീഡർ നിയമനത്തിലെ തർക്കം; വക്താക്കൾക്ക് കെ.പി.സി.സിയുടെ നിയന്ത്രണം

Kerala
  •  5 days ago
No Image

കർശന നിർദേശവുമായി റെഗുലേറ്ററി കമ്മിഷൻ; വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കണം

Kerala
  •  5 days ago