താനൂര്‍ ബോട്ടപകടം: തെരച്ചില്‍ തുടരുന്നു; പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി
താനൂര്‍ ബോട്ടപകടം: മരണം 22 ആയി
താനൂര്‍/പരപ്പനങ്ങാടി: താനൂര്‍ പൂരപ്പുഴയില്‍ ഉല്ലാസബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരണം 22 ആയി. ഒമ്പതു പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.
ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടമുണ്ടായത്. അപകടം നടന്നത് മുതല്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എത്രപേരാണ് ബോട്ടിലുണ്ടായിരുന്നത് എന്നതില്‍ വ്യക്തതയില്ലാത്തതിനാല്‍ തെരച്ചില്‍ തുടരുമെന്ന് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളതെന്നാണ് റിപ്പോര്‍ട്ട്.
മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാവിലെ ആറിന് തന്നെ തുടങ്ങി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തിരൂര്‍ ജില്ലാ ആശുപത്രിയിലും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കല്‍ കോളജിലുമായാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുന്നത്. എട്ടുമണിയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
മരണം 22 ,എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുന്നു
30 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് ബോട്ട് സര്‍വിസ് നടത്തിയവര്‍ പറഞ്ഞെങ്കിലും 22 പേര്‍ മരിക്കുകയും ഒമ്പതുപേര്‍ വിവിധ ആശുപത്രികളിലായി ചികിത്സ തേടുകയും നാലുപേര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. 35 പേരുടെ കണക്കുകളാണ് ഇതുവരെ ലഭിച്ചത്. ഇനിയും ആളുകളുണ്ടോ എന്നത് പരിശോധിക്കുന്നുണ്ടെന്നും ആരെയും കാണാനില്ലെന്നുള്ള പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അഗ്‌നിശമന സേനാംഗങ്ങള്‍ പറഞ്ഞു. എന്നാലും തിരച്ചില്‍ അവസാനിപ്പിച്ചിട്ടില്ല.
സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണമാണ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും ഇന്ന് താനൂര്‍ സന്ദര്‍ശിക്കും.
boat tragedy in tanur thooval theeram in malappuram death toll reached
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."