HOME
DETAILS

പ്ലാച്ചിമടയില്‍ ഇനിയും സമരപ്പന്തല്‍ ഉയരരുത്

  
backup
June 20 2022 | 20:06 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ae%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8

കൊക്കകോള കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പാലക്കാട് പ്ലാച്ചിമടയിലെ നാട്ടുകാര്‍ വീണ്ടും സമരമുഖത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. പ്ലാച്ചിമടയിലെ ഐതിഹാസിക സമരത്തിന് രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോഴാണ് പെരുമാട്ടി പഞ്ചായത്തില്‍ അനിശ്ചിതകാല സമരത്തിനായി വീണ്ടും പന്തല്‍ ഉയരുന്നത്.
കേരളത്തിലെ ജലചൂഷണത്തിന്റെയും ജലമലിനീകരണത്തിന്റെയും ഒരിക്കലും മറക്കാനാവാത്ത അധ്യായമായിരുന്നു പ്ലാച്ചിമട സമരം. ഇരുപതുവര്‍ഷം മുമ്പ് കൊക്കകോള കമ്പനിക്കെതിരേയായിരുന്നു സമരമെങ്കില്‍ പുതിയ സമരകാഹളം ഉയരുന്നത് സംസ്ഥാന സര്‍ക്കാരിനെതിരേയാണ്. പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ പാസാക്കി കമ്പനിയില്‍നിന്നു ജനങ്ങള്‍ക്കു കിട്ടാനുള്ള നഷ്ടപരിഹാരം വാങ്ങിനല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. സ്വാതന്ത്ര്യദിന പുലരിയില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കാനാണ് കൊക്കകോളവിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതിയുടെ തീരുമാനം.
രണ്ടു പതിറ്റാണ്ടു മുമ്പുനടന്ന പ്ലാച്ചിമടയിലെ ജലചൂഷണത്തിനെതിരേയുള്ള സമരം വിജയംകണ്ടുവെങ്കിലും ബാക്കിയായത് മലിനീകരിക്കപ്പെട്ട ജലസ്രോതസുകളും മണ്ണുമായിരുന്നു. പിറന്ന മണ്ണില്‍ ജീവിതം കെട്ടിപ്പടുക്കാനാകാതെ പ്രതിസന്ധിയിലായ നാട്ടുകാര്‍ കഴിഞ്ഞ പതിനെട്ടുവര്‍ഷമായി പ്രതിഷേധ സമരഭൂമിയിലാണെങ്കിലും സര്‍ക്കാര്‍ കണ്ണടയ്ക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. 2009ല്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയില്‍ തെളിവെടുപ്പ് നടത്തി നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രദേശവാസികള്‍ക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കൊക്കകോള കമ്പനിയില്‍നിന്നു ഈടാക്കാവുന്നതാണെന്ന് ശുപാര്‍ശ ചെയ്തിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള നിയമസഭ 2011ല്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ പാസാക്കുകയും രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു. ബില്‍ ആഭ്യന്തര വകുപ്പ് സംസ്ഥാന സര്‍ക്കാരിന് തിരിച്ചയച്ചു. കേന്ദ്രം ഉന്നയിച്ച കാര്യങ്ങള്‍ക്ക് 2011ല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. ഒടുവില്‍ ബില്‍ അംഗീകരിക്കാനാകില്ലെന്ന രാഷ്ട്രപതിയുടെ തീര്‍പ്പോടുകൂടി 2015 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ബില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചയക്കുകയായിരുന്നു. നഷ്ടപരിഹാരം ലഭിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ അറിയിക്കുവാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു മറുപടി നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ പ്ലാച്ചിമട ഉന്നതാധികാര സമിതിയുടെ പരിസ്ഥിതിശാസ്ത്ര വിദഗ്ധ അംഗം ഡോ. എസ് ഫെയ്‌സി കമ്മിഷനെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ കേട്ടഭാവം നടിക്കുന്നില്ലെന്നു മാത്രമല്ല കോളക്കമ്പനിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നും പരാതിയുണ്ട്.
കുടിവെള്ളം മലിനമാക്കിയതിന് പ്ലാച്ചിമടയിലെ ഇരകള്‍ കോളക്കമ്പനിക്കെതിരേ മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍ നല്‍കിയിട്ടുള്ള കേസ് അട്ടിമറിക്കുന്നതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നും മലിനീകരണ ബോര്‍ഡ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ കമ്പനിക്ക് അനുകൂലമായിട്ടുള്ളതാണെന്നും സമരസമിതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.അവരുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന വിധത്തിലാണ് സര്‍ക്കാര്‍ പെരുമാറ്റമെന്നു തന്നെയാണ് കഴിഞ്ഞ കാലസംഭവങ്ങള്‍ വ്യക്തമാക്കുന്നതും. കമ്പനി 2000 2004 കാലയളവില്‍ നടത്തിയ തീവ്രമായ മലിനീകരണവും അമിത ജലചൂഷണവുമാണ് വിഷയമെന്നിരിക്കെ മലിനീകരണ ബോര്‍ഡ് പാലക്കാട് ജില്ലാ ഓഫിസര്‍ 2019ല്‍ നടത്തിയ ജല പരിശോധനയും പാലക്കാട് പൊലിസ് സൂപ്രണ്ട് കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടും വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ഉന്നതാധികാര സമിതി കണ്ടെത്തിയ തെളിവുകള്‍ ഡോ. എസ്. ഫെയ്‌സി സമര്‍പ്പിച്ചത്. ഇത് അംഗീകരിച്ചുകൊണ്ടാണ് ദേശീയ മനുഷ്യാവകശ കമ്മിഷന്റെ പുതിയ ഉത്തരവുണ്ടായത്.
ഭരണഘടനപ്രകാരം സംസ്ഥാന പട്ടികയില്‍പെട്ട വിഷയങ്ങളില്‍ നഷ്ടപരിഹാരത്തിനുള്ള നിയമം കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞത് കേരള നിയമസഭയോടുള്ള വെല്ലുവിളിയാണ്. എന്നിട്ടും സര്‍ക്കാര്‍ തുടരുന്ന മൗനം ആശങ്കപ്പെടുത്തുന്നതാണ്. ഉന്നതാധികാര സമിതി കണക്കാക്കിയ ഏറ്റവും കുറഞ്ഞ നഷ്ടപരിഹാര തുകയായ 216 കോടി രൂപ കോള കമ്പനിയില്‍നിന്ന് ഈടാക്കി പ്ലാച്ചിമടയിലെ ഇരകള്‍ക്കു വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉടന്‍ തയാറാകുകയാണ് വേണ്ടത്. നിലവിലുള്ള നിയമങ്ങള്‍ ഇതിനു പര്യാപ്തമാണെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. ആവശ്യമെങ്കില്‍ നിയമസഭയില്‍ പുതിയ ബില്‍ കൊണ്ടുവരാം.
നഷ്ടപരിഹാരം നല്‍കിയതിനു ശേഷം മാത്രം കമ്പനി പ്ലാച്ചിമടയില്‍ സി.എസ്. ആര്‍ (സാമൂഹിക പ്രതിബദ്ധത) പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതിയെന്നാണ് ജനപ്രതിനിധികളും രാഷ്ട്രീയക്കാരും നിലപാടെടുത്തത്. കോളക്കമ്പനി മൂലം പ്രദേശവാസികള്‍ക്കുണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് വിദഗ്ധര്‍ കണക്കാക്കിയ 216 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞിട്ട് ഏത് പദ്ധതി കൊണ്ടുവരുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാമെന്നും അതുവരെ ചര്‍ച്ചയില്ലെന്നുമാണ് ജനപ്രതിനിധികളും നേതാക്കളും നിലപാട് അറിയിച്ചത്. നഷ്ടപരിഹാരം നല്‍കാതെ കമ്പനി സ്ഥലത്ത് പുതിയ പദ്ധതികള്‍ നടത്തുന്നതിന് പെരുമാട്ടിയിലെ ജനവികാരം എതിരാണെന്നറിഞ്ഞതോടെ സര്‍ക്കാരും കമ്പനിയും പിന്‍വാങ്ങി. എന്നാല്‍ കൊവിഡ് കാലത്ത് ഇവിടെ താല്‍ക്കാലിക കൊവിഡ് ആശുപത്രി തുറന്ന് കമ്പനി തങ്ങളുടെ സ്വാധീനം വ്യക്തമാക്കി.
വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ മണ്ഡലത്തിലാണ് പെരുമാട്ടി. മന്ത്രിയുടെ പഞ്ചായത്തും ഇതുതന്നെ. എന്നിട്ടും പ്ലാച്ചിമടയിലെ സമരത്തോട് സര്‍ക്കാരിനും മന്ത്രിക്കും നിസ്സംഗതാഭാവമാണ്. കൊവിഡ് ആശുപത്രിയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കമ്പനിയെ പുകഴ്ത്തിയത് ഒരു ഭരണാധികാരിയുടെ ഭംഗിവാക്കായിട്ടാണ് പെരുമാട്ടിക്കാര്‍ കാണുന്നത്. അത് അങ്ങനെ തന്നെയാവണം.
വിദേശ കമ്പനിയുടെ വേരുകള്‍ ഭൂഗര്‍ഭത്തിലെ അവസാന തുള്ളി വെള്ളമൂറ്റിയതും പുതു ഉറവകളില്‍ വിഷം കലര്‍ത്തിയതും മറക്കരുത്. പെരുമാട്ടിക്കാരുടെ ആകുലതകളോട് ഉദാരമായ സമീപനം സ്വീകരിക്കാതെ സമരാഹ്വാനത്തെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കരുത്.
പ്ലാച്ചിമട സമരം വെറുമൊരു സമരമായിരുന്നില്ല. പരിസ്ഥിതിയെ തിരിച്ചുപിടിക്കാനായി ലോകമെമ്പാടും നടക്കുന്ന പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജമായിരുന്നു. അതിനാല്‍ ഇനിയും അവിടെ മറ്റൊരു സമരപ്പന്തല്‍ ഉയരുന്നത് പ്ലാച്ചിമട സമര ചരിത്രത്തിലെ കറുത്ത ഏടായി ചരിത്രം അടയാളപ്പെടുത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago