മൈലേജാണോ മുഖ്യം; എന്നാല്‍ ഈ കാറുകളെ അറിഞ്ഞുവെക്കാം
affordable full hybrid cars in indian market
മൈലേജാണോ മുഖ്യം; എന്നാല്‍ ഈ കാറുകളെ അറിഞ്ഞുവെക്കാം
മികച്ച ഇന്ധനക്ഷമത ലക്ഷ്യമിട്ട് കാറുകള്‍ തെരെഞ്ഞെടുക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് പറ്റിയ വാഹനങ്ങളാണ് ഹൈബ്രിഡ് കാറുകള്‍. കുറഞ്ഞ അന്തരീക്ഷ മലിനീകരണത്തിന് മാത്രം കാരണമാകുന്ന ഈ കാറുകള്‍ പെട്രൊള്‍ അല്ലെങ്കില്‍ ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം ഇലക്ട്രിക്ക് മോട്ടോറുകള്‍ കൂടിചേര്‍ത്താണ് നിരമിക്കപ്പെടുന്നത്. കുറഞ്ഞ ചെലവില്‍ വാങ്ങാന്‍ സാധിക്കുന്ന തരം ചില ഹൈബ്രിഡ് വാഹനങ്ങള്‍ ഇവയാണ്.
ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍
ഒരു മിഡ്‌സൈസ് എസ്‌യുവി ഗണത്തില്‍ പെടുന്ന ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറിന് 10.73 ലക്ഷം രൂപമുതല്‍ 19.74 ലക്ഷം രൂപ വരെയാണ് വില വരുന്നത്.രണ്ട് വ്യത്യസ്ഥമായ ഹൈബ്രിഡ് പവര്‍ ട്രെയിനുകളിലാണ് ഈ കാര്‍ വിപണിയിലേക്കെത്തുന്നത്.
സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയ്‌നില്‍ പുറത്തിറങ്ങുന്ന വാഹനത്തിന് 1.5 ലിറ്റര്‍ ശേഷിയുളള 4 സിലിണ്ടറിന്റെ പെട്രോള്‍ എഞ്ചിനുണ്ട്. കൂടാതെ 92 bhp പവറും 122nm ടോര്‍ക്കും ഈ എഞ്ചിന്‍ ഉല്‍പാദിപ്പിക്കും.വാഹനത്തിന്റെ തന്നെ മൈല്‍ഡ് ഹൈബ്രിഡ് മോഡലില്‍ 1.5 ലിറ്ററിന്റെ k15c പെട്രൊള്‍ എഞ്ചിനാണുളളത്.
ഹോണ്ട സിറ്റി e; hev
18.89 ലക്ഷം രൂപ വില വരുന്ന ഈ കാര്‍, ഹൈബ്രിഡ് പവര്‍ ട്രെയ്‌നുളള ഇന്ത്യയിലെ ഏക മിഡ് സൈസ് സെഡാന്‍ കാറാണ്. v,zx എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് ഹോണ്ട ഈ വാഹനത്തിന്റെ മോഡലുകള്‍ പുറത്തിറക്കിയിട്ടുണ്ട്.
ഈ വാഹനത്തിന് 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണുളളത്. ഈ എഞ്ചിന് 98 ps കരുത്തും പരമാവധി 127nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നത്.26.5 കിലോമീറ്ററാണ് ഈ വാഹനത്തിന് ലഭിക്കുന്ന മൈലേജ്.
മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡ്
10.70 ലക്ഷം രൂപ മുതല്‍ 19.95 ലക്ഷം രൂപ വരെയാണ് ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡിന് വില വരുന്നത്.
മൈല്‍ഡ് ഹൈബ്രിഡ്, സ്‌ട്രൊങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് പവര്‍ ട്രെയ്‌നില്‍ ഈ വാഹനം പുറത്തിറങ്ങുന്നുണ്ട്.
വാഹനത്തിന്റെ മൈല്‍ഡ് ഹൈബ്രിഡ് വേര്‍ഷനില്‍ 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ k15c പെട്രൊള്‍ എന്‍ജിനാണുളളത്. സ്‌ട്രൊങ് ഹൈബ്രിഡില്‍ 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രൊള്‍ എഞ്ചിനുണ്ട്. 78bhp പവറും 141nm ടോര്‍ക്കും വാഹനത്തിന് ഉത്പാദിപ്പിക്കാന്‍ സാധിക്കും. 25 കിലോമീറ്റര്‍ വരെ റേഞ്ചുളള വാഹനത്തിന്റെ ഡീസല്‍ മോഡലിന് 28 കിലോമീറ്ററാണ് മൈലേജ്.
ടൊയോട്ട ഇന്നോവ ഹൈക്രോസ്
18.55 ലക്ഷം രൂപ മുതല്‍ 29.72 ലക്ഷം രൂപവരെയാണ് ഈ വാഹനത്തിന്റെ വില. രണ്ട് വേര്‍ഷനില്‍ ഈ വാഹനം പുറത്തിറങ്ങുന്നുണ്ട്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ മോഡലിന് 23.24 ലാമീറ്റര്‍ മൈലേജ് വരുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷനില്‍ 2.0 ലിറ്റര്‍ പെട്രൊള്‍ എഞ്ചിനാണുളളത്. 16 കിലോമീറ്ററാണ് സ്‌ട്രൊങ് ഹൈബ്രിഡ് വാഹനത്തിന് ലഭിക്കുന്ന മൈലേജ്.
Content Highlights: affordable full hybrid cars in indian market
മൈലേജാണോ മുഖ്യം; എന്നാല്‍ ഈ കാറുകളെ അറിഞ്ഞുവെക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."