HOME
DETAILS

പ്ലസ്ടു ഫലമറിഞ്ഞപ്പോള്‍ മിടിക്കുന്ന ഹൃദയവുമായി ഫിനുവെത്തി, ജീവതാളം തിരികെ നല്‍കിയ വിഷ്ണുവിന്റെ കുടുംബത്തെ കാണാന്‍

ADVERTISEMENT
  
backup
June 23 2022 | 05:06 AM

plus-two-exam-result-finu-give-sweets-to-the-family-who-gave-heart2022

കോഴിക്കോട്: പ്ലസ് ടു പരീക്ഷാഫലമറിഞ്ഞപ്പോള്‍ ഫിനു ഓടിയെത്തി തനിക്ക് ജീവതാളം തിരികെ നല്‍കിയ വിഷ്ണുവിന്റെ കുടുംബത്തെ കാണാന്‍. വിഷ്ണുവിന്റെ അച്ഛനും അമ്മയ്ക്കും മധുരം നല്‍കി അവള്‍ തന്റെ വിജയം ആഘോഷിച്ചു.

ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിന് ഫിനു ഷെറിനാണ് തനിക്ക് ഹൃദയം നല്‍കിയ വിഷ്ണുവിന്റെ കുടുംബത്തെ കാണാനെത്തിയത്. വിഷ്ണുവിന്റെ കുടുംബം അന്ന് അങ്ങനെയൊരു തീരുമാനമെടുത്തില്ലായിരുന്നെങ്കില്‍ ഫിനുവിന്റെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു. മസ്തിഷ്‌കമരണം സംഭവിച്ച വളയനാട് സ്വദേശി വിഷ്ണുവിന്റെ ഹൃദയവുമായാണ് ഫിനു ഷെറിനില്‍ ജീവിക്കുന്നത്.

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഫിനുവിന്റെ ഹൃദയത്തിന് തകരാര്‍ കണ്ടെത്തിയത്. ഹൃദയം മാറ്റിവെക്കലല്ലാതെ മറ്റുവഴികളില്ലെന്ന് കണ്ടെത്തിയത് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗവിദഗ്ധനായ ഡോ. രാജേഷ്. തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ സലീം മടവൂര്‍ ചെയര്‍മാനും മുസ്തഫ നുസരി വര്‍ക്കിങ് ചെയര്‍മാനും എം.എം. ഹബീബ് കണ്‍വീനറും എന്‍.കെ.സി. ബഷീര്‍ ട്രഷററുമായി ചികിത്സാകമ്മിറ്റി രൂപവത്കരിച്ചു. 56 ലക്ഷം രൂപയാണ് സുമനസ്സുകള്‍ നല്‍കിയത്. ഫിനു പഠിച്ച ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ 13 ലക്ഷം രൂപ നല്‍കി.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌കമരണം സംഭവിച്ച വളയനാട് സ്വദേശി വിഷ്ണുവിന്റെ കുടുംബം ഹൃദയം നല്‍കാന്‍ തയ്യാറായി. 2018 ല്‍കോഴിക്കോട് മെട്രോ കെയര്‍ ആശുപത്രിയിലെത്തിച്ച ഫിനു ഷെറിന് ഡോ. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിഷ്ണുവിന്റെ ഹൃദയം തുന്നിപ്പിടിപ്പിക്കുകയായിരുന്നു.

രണ്ടുവര്‍ഷത്തിനുശേഷം തിരികെ സ്‌കൂളിലെത്തിയ ഫിനു എസ്.എസ്.എല്‍.സി.ക്ക് ഒമ്പത് എ പ്ലസുകളുമായാണ് വിജയിച്ചത്. ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് പരിശീലനത്തിനുശേഷം നീറ്റ് പരീക്ഷ വഴി എം.ബി.ബി.എസിനു ചേരാനാണ് ഫിനുവിന്റെ ആഗ്രഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍ ആര്‍.എസ്.എസ് നേതാവ് റാം മാധവിനെയും കണ്ടു; കൂടിക്കാഴ്ച്ച കോവളത്തെ ഹോട്ടലില്‍ വച്ച്

Kerala
  •  5 minutes ago
No Image

നിവിന്‍ പോളിക്കെതിരായ ബലാത്സംഗ പരാതി; യുവതിയെ വിളിച്ചുവരുത്തി അന്വേഷണ സംഘം മൊഴിയെടുക്കുന്നു

Kerala
  •  21 minutes ago
No Image

വാട്‌സ്ആപ്പ് കോളും അത്ര സുരക്ഷിതമല്ല; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍

Tech
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും 7000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 2500 രൂപ

Kerala
  •  2 hours ago
No Image

പി വി അൻവർ ആശോപണങ്ങളുന്നയിച്ച രീതി ശരിയല്ല, എന്നാൽ വിഷയം സർക്കാർ തള്ളിയിട്ടില്ല: മന്ത്രി സജി ചെറിയാൻ

uae
  •  2 hours ago
No Image

എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടത് വി.ഡി സതീശന് വേണ്ടിയെന്ന് അന്‍വര്‍; പുനര്‍ജനി കേസില്‍ സഹായിക്കാമെന്ന് ധാരണ

Kerala
  •  3 hours ago
No Image

മാമി തിരോധാനക്കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

Kerala
  •  4 hours ago
No Image

പ്രചാരണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന; എ.ഡി.ജി.പി സി.പി.എമ്മുകാരനല്ലെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  5 hours ago
No Image

എ.ഡി.ജി.പി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്കെന്ത് ഉത്തരവാദിത്തമെന്ന് എം.വി ഗോവിന്ദന്‍, ഗൗരവതരമെന്ന് വി.എസ് സുനില്‍കുമാര്‍

Kerala
  •  5 hours ago