HOME
DETAILS

'തുര്‍ക്കിയും യു.എസും തമ്മില്‍ പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളില്ല': ബൈഡനുമായി ഫലവത്തായ ചര്‍ച്ച നടന്നുവെന്ന് ഉര്‍ദുഗാന്‍

  
backup
June 15, 2021 | 6:19 AM

turkeys-erdogan-says-held-fruitful-sincere-talks-with-biden-2021

 

അങ്കാറ: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ മഞ്ഞുരുക്കം. ഇരുവരും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയതോടെയാണ് രണ്ട് നാറ്റോ രാജ്യങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന അനിശ്ചിതത്വം ഒഴിഞ്ഞത്. ജോ ബൈഡനുമായി ഫലപ്രദവും ആത്മാര്‍ഥവുമായ ചര്‍ച്ച നടന്നുവെന്ന് ഉര്‍ദുഗാന്‍ പ്രതികരിച്ചു.

ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയുടെ ഭാഗമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. തുര്‍ക്കിയും യു.എസും തമ്മില്‍ പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.

'വളരെ നല്ല കൂടിക്കാഴ്ച'യായിരുന്നുവെന്ന് ബൈഡനും പിന്നീട് പ്രതികരിച്ചു. ഇരുവരും ഒരു മണിക്കൂറിലേറെ നേരമാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ച പോസിറ്റീവും ഫലപ്രദവുമായിരുന്നുവെന്ന് ബൈഡന്‍ പറഞ്ഞു.

ബൈഡനും ഉര്‍ദുഗാനും തമ്മില്‍ വര്‍ഷങ്ങളായി അറിയാമെങ്കിലും തെരഞ്ഞെടുപ്പ് കാലം മുതല്‍ ഇരുവരും തമ്മില്‍ പരസ്പരം വിമര്‍ശിച്ചിരുന്നു. ഉര്‍ദുഗാന്‍ ഒരു സ്വേച്ഛാധിപതിയാണെന്നും ബൈഡന്‍ വിമര്‍ശിച്ചിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിലില്‍, ഓട്ടോമന്‍ കാലത്തു നടന്നെന്ന് പറയുന്ന അര്‍മേനിയന്‍ 'കൂട്ടക്കൊല'യെ യു.എസ് അംഗീകരിച്ചിരുന്നു. ഇങ്ങനെയൊന്ന് നടന്നിട്ടില്ലെന്നാണ് തുര്‍ക്കിയുടെ വാദം. ഇതും ഇരുരാജ്യങ്ങളും തമ്മില്‍ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചു.

സിറിയയില്‍ കുര്‍ദുകളെ സഹായിക്കുന്ന യു.എസ് നിലപാടിനെയും ഉര്‍ദുഗാന്‍ വിമര്‍ശിച്ചിരുന്നു. സഖ്യരാജ്യമാണെങ്കില്‍ സഹായിക്കേണ്ടത് തുര്‍ക്കിയെ ആണെന്നും തീവ്രവാദികളെ അല്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  a day ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  a day ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  a day ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  a day ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  a day ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  a day ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  a day ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  a day ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  a day ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  a day ago