HOME
DETAILS
MAL
ഡോ. വന്ദന ദാസിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവം: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്
backup
May 11 2023 | 10:05 AM
ഡോ. വന്ദന ദാസിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവം: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്
തിരുവനന്തപുരം: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത്. വന്ദനയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്. ലഹരിയുടെ അമിത ഉപയോഗത്തില്‍ അക്രമിയുടെ ക്രൂരതയാണ് നടന്നത്. വേദനാ ജനകമായ സംഭവമാണ് ഇതെന്നും സനോജ് പറഞ്ഞു.
ലഹരിക്കിരയായിട്ടുള്ള ഒരാള്‍ കാണിച്ചിട്ടുള്ള അക്രമമാണ്. ഇങ്ങനെയൊരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുറേക്കൂടി ജാഗ്രതയോടുകൂടി സമൂഹം ഇത്തരം വിഷയങ്ങളില്‍ ഇടപെടേണ്ടതുണ്ടെന്നും സനോജ് വ്യക്തമാക്കി.
ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കേണ്ട സമയമാണ് ഇതെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. ഡി വൈ എഫ് ഐ ആ പോരാട്ടം ഏറ്റെടുത്ത് ശക്തമാക്കുമെന്നും വി കെ സനോജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."