വിദ്യാര്‍ഥികള്‍ക്ക് സ്‌ക്കൂളുകളില്‍ നല്‍കുന്ന മുട്ടയും പാലും ഒഴിവാക്കാന്‍ നീക്കം
എരമല്ലൂര്‍: കുത്തിയതോട്, കോടംതുരുത്ത്, തുറവൂര്‍, എഴുപുന്ന, അരൂര്‍, അരൂക്കുറ്റി, പാണാവളളി പഞ്ചായത്തുകളില്‍ കുട്ടികളുടെ ഭക്ഷണത്തില്‍നിന്ന് മുട്ടയും പാലും ഒഴിവാക്കാന്‍ അധ്യാപകരുടെ നീക്കം.
ഭക്ഷണത്തിനായി സര്‍ക്കാര്‍ നല്‍കുന്ന തുക മതിയാകാത്ത് സ്ഥിതിയാണുള്ളതെന്ന് പ്രധാന അധ്യാപകര്‍ പറയുന്നു.സംഭവം പുറത്തായതോടെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗതത്തെത്തിയിട്ടുണ്ട്.
നിലവില്‍ ഒരു കുട്ടിക്ക് ഒരു ദിവസത്തെ ഭക്ഷണത്തിന് അഞ്ചുരൂപയാണ് നല്‍കുന്നത്. അരിയും പാചകക്കാരന് കൊടുക്കേണ്ട കൂലിയും വേറെ നല്‍കുമെങ്കിലും ഈ തുക അപര്യാപ്തമാണെന്നാണ് അധ്യാപകര്‍ പറയുന്നത്. എന്നാല്‍ കറിവയ്ക്കാനവശ്യമായ പച്ചക്കറികളും എണ്ണയുള്‍പ്പെടെയുളള മറ്റ് സാമഗ്രികളും പാചകപ്പുരയിലേക്ക് ആവശ്യമായ വിറകും ഈ അഞ്ചുരൂപയില്‍നിന്നുതന്നെ വാങ്ങണം. മുട്ട ഒന്നിന് 4.50 പൈസയാണ് ആകുന്നത്. ഒരു കുട്ടിക്ക് ലഭിക്കുന്ന തുക അഞ്ചുരൂപയില്‍ നിന്ന് 10 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് പ്രധാന അധ്യാപകരും സ്‌ക്കൂള്‍ അധികൃതരും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."