നെയ്മറിനെ വിൽക്കാൻ പി.എസ്.ജി തയാറെന്ന് റിപ്പോർട്ട്
പാരിസ്
പി.എസ്.ജിയുടെ ബ്രസീലിയൻ താരം നെയ്മർ ജൂനിയറെ ടീമിലെത്തിക്കുന്ന കാര്യം യുവന്റസ് പരിഗണിക്കുണ്ടെന്ന് റിപ്പോർട്ട്.ടീമിനെ ശക്തിപ്പെടുത്താൻ യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും, നെയ്മറിന് അതിന് ആയേക്കുമെന്നും സ്പാനിഷ് മാധ്യമമായ സ്‌പോർട് ആണ് റിപ്പോർട്ട് ചെയ്യുന്നത്.
തങ്ങൾക്ക് സ്വീകാര്യമായ ഓഫർ ലഭിക്കുകയാണെങ്കിൽ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നെയ്മറെ വിൽക്കാൻ പി.എസ്.ജി ഒരുക്കമാണെന്ന് ഗോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, പി.എസ്.ജി വിടാൻ നെയ്മറിന് താൽപര്യമില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. നിലവിൽ 2025 വരെയാണ് നെയ്മറിന് പി.എസ്.ജിയുമായി കരാറുള്ളത്. അതേസമയം, പി.എസ്.ജിയിൽ നിന്ന് നെയ്മറിന് ലഭിക്കുന്ന ശമ്പളം മറ്റു ക്ലബുകൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
അതിനാൽ തന്നെ, യുവന്റസിലേക്ക് ചേക്കേറുകയാണെങ്കിൽ തന്റെ ശമ്പളം കുറക്കാൻ നെയ്മർ തയ്യാറാകേണ്ടി വരും.
2017ൽ ലോക റെക്കോർഡ് തുകയായ 222 മില്യൺ യൂറോക്ക് ബാഴ്‌സലോണയിൽ പിഎസ്ജി സ്വന്തമാക്കിയ നെയ്മർ, ഫ്രഞ്ച് വമ്പന്മാർക്കായി അഞ്ച് സീസണുകളിലായി 144 മത്സരങ്ങളിലാണ് ഇത് വരെ കളിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."