കായംകുളം റെയില്‍വേ സ്റ്റേഷനില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് സൗകര്യമൊരുക്കും
കായംകുളം: അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ക്രമീകരണങ്ങള്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നടപ്പിലാക്കുമെന്ന് അഡീഷനല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ജയിന്‍ അറിയിച്ചു.നേത്രാവതി എക്‌സ്പ്രസിന് തീപിടിച്ച സംഭവത്തെ തുടര്‍ന്ന് കായംകുളം റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കായംകുളം സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം നേത്രാവതി എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് വാഹനം എത്താന്‍ കഴിയാതെ വന്നസാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനം അറിയിച്ചത്. പ്ലാറ്റ്‌ഫോമിന്റെ വടക്ക്ഭാഗത്ത് ഫയര്‍ഫോഴ്‌സിന് എത്താന്‍ സൗകര്യമൊരുക്കും.
തകര്‍ന്നുകിടക്കുന്ന റെയില്‍വേ റോഡ് പുനര്‍നിര്‍മ്മിച്ച് കൂടുതല്‍ സഞ്ചാരയോഗ്യമാക്കും. ഇതിനായി 38 ലക്ഷം രൂപാ വിനയോഗിക്കും. വാഹനങ്ങളുടെ പാര്‍ക്കിംഗിന് സ്റ്റേഷന്‍ കെട്ടിടത്തിനു പടിഞ്ഞാറ് ഭാഗത്ത് സൗകര്യം ഏര്‍പ്പെടുത്തും.പ്ലാറ്റ്‌ഫോമുകളുടെ നീളം കൂട്ടിയതോടെ സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്ന നിറയില്‍മുക്ക് പെരിങ്ങാല റോഡ് സ്‌കൂള്‍കുട്ടികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നിരവധിപേരുടെ പരാതിയെ തുടര്‍ന്ന് റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി പ്ലാറ്റ്‌ഫോമുകള്‍ക്ക് കുറുകെ ഫുട് ഓവര്‍ബ്രിഡ്ജ് നിര്‍മ്മിക്കനാനും അതുവഴി യാത്രക്കാര്‍ക്ക് പ്ലാറ്റ്‌ഫോമിലേക്കിറങ്ങാനും സാധിക്കുന്ന തരത്തില്‍ ടിക്കറ്റ് കൗണ്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
കെ പി റോഡിലെ മേല്‍പ്പാലത്തില്‍നിന്നും മാലിന്യങ്ങള്‍ യാത്രക്കാരുടെ മേല്‍ വീഴുന്ന സാഹചര്യം ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കും.ഓടയില്ലാതെ അശാസ്ത്രീയമായി നിര്‍മ്മിച്ചതുമൂലം വെള്ളക്കെട്ടായി സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്ന ഇല്ലിക്കുളം അടിപ്പാത കോണ്‍ക്രീറ്റ് ചെയ്ത് ഉയര്‍ത്തുന്നതിന് നടപടിയെടുക്കും.നേത്രാവതി എക്‌സ്പ്രസിന്റെ തീകത്തിയ കോച്ച് ഇദ്ദേഹം പരിശോധിച്ചു.കെ.സി.വേണുഗോപാല്‍ എംപി,നഗരസഭാ ചെയര്‍മാന്‍ എന്‍.ശിവദാസന്‍,ഉയര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവരും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."