ലോകത്തിന് മാതൃകയായി യുഎഇ; അടിസ്ഥാന സൗകര്യ വികസനം, സിറ്റി മാനേജ്മെന്റ്, ഗതാഗതം തുടങ്ങി വിവിധ മേഖലകളിൽ ഒന്നാമത്
ദുബായ്: ലോകത്തിന് എന്നും മാതൃകയാവുന്ന യുഎഇ നേട്ടത്തിന്റെ പുതിയ പടികൾ കീഴടക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് (ഐഎംഡി) വേൾഡ് കോമ്പറ്റിറ്റീവ്‌നെസ് ഇയർബുക്ക്, ലെഗാറ്റം പ്രോസ്‌പെരിറ്റി ഇൻഡക്‌സ്, യുഎൻ എന്നിവ പുറത്തിറക്കിയ സുസ്ഥിര വികസന റിപ്പോർട്ടിൽ ആധിപത്യം നേടിയിരിക്കുകയാണ് യുഎഇ. 5 മേഖലകളിലെ ആഗോള റാങ്കിങിൽ യുഎഇ ഒന്നാമത് എത്തിയതായി റിപ്പോർട്ട് പറയുന്നു. അടിസ്ഥാന സൗകര്യ വികസനം, സിറ്റി മാനേജ്മെന്റ്, ഗതാഗതം, ഊർജം, ജലം എന്നീ മേഖലകളിലാണ് യുഎഇക്ക് നേട്ടം.
റോഡ്–ഹൈവേ സംവിധാനം, സംശുദ്ധ ഊർജം, പാചകത്തിനുള്ള സാങ്കേതികവിദ്യകൾ എന്നിവയിലും യുഎഇ തന്നെയാണ് മുന്നിൽ. മലിനജല സംസ്‌കരണം, പ്രാദേശിക ഊർജ ഉൽപാദനം എന്നിവയിൽ മൂന്നാം സ്ഥാനവും ജല ഉൽപാദനത്തിൽ ആറാം സ്ഥാനവും ആഗോളതലത്തിൽ യുഎഇക്ക് തന്നെയാണ്.
എന്നാൽ, നേട്ടങ്ങളിൽ അഭിരമിക്കാതെ സുസ്ഥിര വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള വിജയകരമായ മാതൃകയാകാൻ യുഎഇ തുടർന്നും ശ്രമിക്കുമെന്ന് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."