പൗരത്വ നിയമം; കേസുമായി മുന്നോട്ടുപോകുമെന്നു മുസ്‌ലിം ലീഗ്
മലപ്പുറം: പൗരത്വ നിയമം പിന്‍വാതിലിലൂടെ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം മുഖവിലക്കെടുക്കാനാവില്ലെന്നും മുസ്‌ലിം ലീഗ്.
നിയമം നടപ്പിലാക്കുന്നത് പൗരത്വ നിയമഭാഗമല്ലെങ്കില്‍ എല്ലാവര്‍ക്കും പൗരത്വം നല്‍കേണ്ടതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മതപരമായ വേര്‍തിരിവ് വ്യക്തമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കോടതിയില്‍ മറുപടി പറയണമെന്നും പാര്‍ട്ടി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.ചില സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ അധികാരം നല്‍കുന്ന തീരുമാനം വന്നപ്പോഴാണ് നിയമം പിന്‍വാതില്‍ വഴി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് മനസിലായത്. ഇതേ തുടര്‍ന്നാണ് കേസുമായി മുന്നോട്ടുപോയത്. ഇക്കാര്യത്തില്‍ വിശദമായ മറുപടി ബോധിപ്പിക്കേണ്ടതുണ്ട്. മുസ്‌ലിം ലീഗ് ഗൗരവമായാണ് ഈ കേസുമായി മുന്നോട്ടുപോവുന്നത്. പൗരത്വ നിയമത്തിന്റെ കാര്യത്തില്‍ പ്രതിബന്ധത പറഞ്ഞ രാഷ്ട്രീയ പാര്‍ട്ടികളും കേരളാ സര്‍ക്കാരുമെല്ലാം ശ്രദ്ധിക്കേണ്ട വിഷയമാണിതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."