എം.എല്‍.എമാരെ തമിഴ്നാട്ടിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ്; ഡി.എം.കെയുമായി ചര്‍ച്ച നടത്തുന്നു
എം.എല്‍.എമാരെ തമിഴ്നാട്ടിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ്; ഡി.എം.കെയുമായി ചര്‍ച്ച നടത്തുന്നു
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ എം.എല്‍.എമാരെ മാറ്റാനുള്ള നീക്കം തുടങ്ങി കോണ്‍ഗ്രസ്. എം.എല്‍.എമാരെ തമിഴ്നാട്ടിലേക്ക് മാറ്റാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡി.എം.കെയുമായി കോണ്‍ഗ്രസ് ചര്‍ച്ച തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുക്കപ്പെടുന്ന എം.എല്‍.എമാരെ വൈകുന്നേരത്തോടെ ബംഗളൂരുവില്‍ നിന്ന് മാറ്റുമെന്നാണ് സൂചന. ഏതാണ്ട് 110-115 എം.എല്എമാരെയാണ് മാറ്റുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്‍ഗ്രസ് മുന്നേറുന്നതിനിടെ പാര്‍ട്ടി ഔദ്യോഗിക ട്വിറ്ററില്‍ ഭാരത് ജോഡോ യാത്രയുടെ വിഡിയോ പങ്കുവെച്ചിരുന്നു. ഞാന്‍ അദൃശ്യനാണ്, എനിക്ക് ആത്മവിശ്വാസമുണ്ട്, എന്നെ തടയാനാവില്ല എന്ന കാപ്ഷനോടെയാണ് കോണ്‍ഗ്രസ് വിഡിയോ പങ്കുവെച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് ആഘോഷം തുടങ്ങിയിരുന്നു. കേവല ഭൂരിപക്ഷം പിന്നിട്ടാണ് നിലവില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം. ബി.ജെ.പി പിന്നോട്ട് പോവുന്ന കാഴ്ചയാണ് കാണുന്നത്.
കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ എം.എല്‍.എമാരോട് ബംഗളൂരിവിലെത്താന് കോണ്‍ഗ്രസ് നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങളില്‍ നിന്നും എം.എല്‍.എമാരെ ബംഗളൂരുവിലെത്തിക്കാന്‍ പാര്‍ട്ടി പ്രത്യേക സംവിധാനം ഒരുക്കിയെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് നേതാവ് പവന് ഖേഡ ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടി കര്‍ണാടകയില്‍ സര്‍ക്കാറുണ്ടാക്കുമെന്ന് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."