HOME
DETAILS
MAL
അഴിമതിയാരോപണവും പ്രതിഷേധവും; സന്ദര്‍ശനം വെട്ടിച്ചുരുക്കി പട്ടേല്‍ ലക്ഷദ്വീപില്‍ നിന്ന് മടങ്ങുന്നു
backup
June 17 2021 | 05:06 AM
കവരത്തി: പ്രതിഷേധം കനത്തതിനു പിന്നാലെ സന്ദര്‍ശനം വെട്ടിച്ചുരുക്കി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ മടങ്ങുന്നു. ഒരാഴ്ചത്തെ സന്ദര്‍ശനം വെട്ടിച്ചുരുക്കാന്‍ ഡല്‍ഹിയിലെത്താന്‍ നിര്‍ദ്ദേശം ലഭിച്ചെന്ന് സൂചന. രണ്ട് ദിവസത്തെ സന്ദര്‍ശനം ഒഴിവാക്കി നാളെ മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ പുട്ടേലിനെതിരെ വീണ്ടും അഴിമതിയാരോപണം ഉയര്‍ന്നിട്ടുണ്ട്. 400 കോടിയുടെ നിര്‍മാണക്കരാറുകള്‍ തനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി നല്‍കിയെന്നും ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ 17.5 കോടി ധൂര്‍ത്തടിച്ചെന്നുമാണ് ആരോപണം. ഇക്കാര്യം കാണിച്ച് ഉദ്യോഗസ്ഥര്‍ മോദിക്ക് കത്തയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."