മൃതദേഹം സംസ്ക്കരിക്കാനുള്ള നാട്ടുകാരുടെ ശ്രമം സഹോദരന്റെ എതിര്‍പ്പില്‍ വൃഥാവിലായി
എരുമേലി: സഹോദരന്റെ മരണം വിശ്വസിക്കാനായില്ല. സംസ്ക്കാര ചടങ്ങിനായി മ്യതദേഹം എടുക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം സഹോദരന് തടഞ്ഞു.
രോഗബാധിതനായി കിടന്ന കനകപ്പലം മൂന്നുസെന്റ് കോളനിയില്‍ താമസിക്കുന്ന മണപ്പറമ്പില്‍ ശശിയാണ് (45) ഇന്നലെ രാവിലെ മരണമടഞ്ഞത്. എന്നാല്‍ ഇയാളോടൊപ്പം താമസിക്കുന്ന സഹോദരന് ക്യഷ്ണന്‍കുട്ടിയാണ് ശശിയുടെ മ്യതദേഹം സംസ്ക്കരിക്കാനായി തയ്യാറാകാതിരുന്നത്.
കനകപ്പലം കോളനിയിലെ ചെറിയ വീട്ടില്‍ താമസിച്ചിരുന്ന അവിവാഹിതരായ സഹോദരങ്ങള്‍ക്ക് നാട്ടുകാരായിരുന്നു തുണ.
രോഗബാധിതനായി കിടന്ന ശശിയുടെ ചികിത്സാ ചിലവുകള്‍ നടത്തിയതും നാട്ടുകാരാണ്. എന്നാല്‍ ഇന്നലെ വൈകുന്നേരം ശശിയുടെ മ്യതദേഹം സംസ്ക്കാരം നടത്താനുളള തയ്യാറെടുപ്പുകള്‍ നടത്തിയപ്പോള്‍ ക്യഷ്ണന്‍കുട്ടി എതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു നാട്ടുകാര്‍ ക്യഷ്ണന്‍കുട്ടിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തയ്യാറായില്ല.
എന്നാല്‍ മ്യതദേഹത്തിന്റെ അവസ്ഥ നാട്ടുകാരില്‍ ആശങ്ക ഉയര്‍ത്തിയതോടെ ഇവര്‍ പൊലിസില്‍ വിവരമറിയിച്ചു. പൊലിസ് സ്ഥലത്തെത്തിയെങ്കിലും ക്യഷ്ണന്‍കുട്ടി നിലപാടില്‍ മാറ്റം വരുത്തിയില്ല. ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തിയതോടെ ഇന്നു മ്യതദേഹം സംസ്ക്കരിക്കാമെന്ന ക്യഷ്ണന്‍കുട്ടിയുടെ തീരുമാനം അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."