ഇനി ചിലര്‍ക്ക് യുട്യൂബ് വിഡിയോ കാണാന്‍ സാധിക്കില്ല; കടുത്ത തീരുമാനത്തിലേക്ക് നീങ്ങാന്‍ കമ്പനി, റിപ്പോര്‍ട്ട്
ഇനി ചിലര്‍ക്ക് യുട്യൂബ് വിഡിയോ കാണാന്‍ സാധിക്കില്ല; കടുത്ത തീരുമാനത്തിലേക്ക് നീങ്ങാന്‍ കമ്പനി
വെബ് ബ്രൗസര്‍ വഴിയും മൊബൈല്‍ ഉപകരണങ്ങളിലും വീഡിയോകള്‍ കാണാന്‍ സാധിക്കുന്ന ജനപ്രിയ സേവനങ്ങളില്‍ ഒന്നാണ് യൂട്യൂബ്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിലൂടെയാണ് യൂട്യൂബ് വഴി ഏറ്റവും വരുമാനം മാതൃസ്ഥാപനമായ ഗൂഗിളിന് ലഭിക്കുന്നത്. യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന് പണം അടച്ചോ അല്ലെങ്കില്‍ ആഡ് ബ്ലോക്കര്‍ ഉപയോഗിച്ചോ ആണ് സാധാരണ ഗതിയില്‍ യൂട്യൂബ് വീഡിയോകള്‍ പരസ്യങ്ങളില്ലാതെ കാണാനാവുക. എന്നാല്‍ ആഡ് ബ്ലോക്കറെ വെച്ചുള്ള പരസ്യത്തെ തടയലിന് പൂട്ടിടാന്‍ ഒരുങ്ങുകയാണ് കമ്പനി.
10 മിനിറ്റുള്ള വിഡിയോ കണ്ടുതീര്‍ക്കാന്‍ മൂന്നാല് പരസ്യങ്ങളിലൂടെ കടന്നുപോകേണ്ട അവസ്ഥയാണ്. ഔദ്യോഗിക ആപ്പിന് പകരം വെബ് ബ്രൗസറുകളില്‍ യൂട്യൂബ് തുറന്ന് ആഡ് ബ്ലോക്കിങ് എക്സ്റ്റന്‍ഷനുകളുടെ സഹായത്തോടെയാണ് പരസ്യങ്ങളെ തുരത്തുന്നത്. എന്നാലിപ്പോള്‍ ആഡ് ബ്ലോക്കറുകളെ തന്നെ ബ്ലോക്ക് ചെയ്യാനൊരുങ്ങുകയാണ് യൂട്യൂബ്. പരസ്യവരുമാനത്തില്‍ വന്ന ഇടിവാണ് കമ്പനിയെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിക്കുന്നതെന്നാണ് വിവരം.
പരസ്യങ്ങളാണ് യൂട്യൂബിന്റെ പ്രധാന വരുമാന മാര്‍ഗം. അതിലൊരു പ്രധാന പങ്ക് യൂട്യൂബര്‍മാര്‍ക്കും കൊടുക്കും. ഈ കാരണം കൊണ്ട് ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യൂട്യൂബ് കരിയറാക്കി സുഖമായി ജീവിച്ച് പോകുന്നത്. 2023ന്റെ ആദ്യ പാദത്തില്‍ യൂട്യൂബിന്റെ പരസ്യ വരുമാനത്തില്‍ 2.6% വാര്‍ഷിക ഇടിവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് പാദങ്ങളിലായി തുടരുന്ന പരസ്യവരുമാനത്തിലെ ഇടിവ് നികത്താനാണ് പുതിയ നീക്കത്തിലൂടെ കമ്പനി ശ്രമിക്കുന്നത്. ഇനി യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യം ബ്ലോക്ക് ചെയ്യുന്നവര്‍ക്ക് വിഡിയോ കാണാന്‍ കഴിയില്ല. ചിലപ്പോള്‍ അക്കൗണ്ട് തന്നെ നഷ്ടപ്പെടും. അതുപോലൊരു പുതിയ ഫീച്ചര്‍ യൂട്യൂബ് പരീക്ഷിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്‌ഫോം പരസ്യ ബ്ലോക്കറുകള്‍ക്കെതിരെ സമീപകാലത്തായി ചില നീക്കങ്ങള്‍ നടത്തിവരുന്നുണ്ട്. പ്രധാനമായും കംപ്യൂട്ടറുകളില്‍ യൂട്യൂബ് വിഡിയോകള്‍ കാണുമ്പോഴാണ് ആളുകള്‍ കൂടുതലായും ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളിലും ചില വെബ് ബ്രൗസറുകള്‍ ആഡ് ബ്ലോക്കിങ് ഓപ്ഷനുകള്‍ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."