മുട്ടില്‍ മരംകൊള്ള ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണം: വി.ഡി സതീശന്
കല്‍പ്പറ്റ: മുട്ടില്‍ മരംകൊള്ള ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. അതല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുട്ടില്‍ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
മരംകൊള്ളക്കാരെ സംരക്ഷിക്കുന്നതിനെതിരേ സമരപരിപാടികള്‍ കൂടിയാലോചിച്ച് പ്രഖ്യാപിക്കും. ഒരു വില്ലേജ് ഓഫിസറെ മാത്രം സസ്പെന്‍ഡ് ചെയ്തിട്ടുകാര്യമില്ല. മരംകൊള്ളയുടെ പൂര്‍ണ ഉത്തരവാദിത്വം റവന്യൂ വകുപ്പിനാണ്. കാനം രാജേന്ദ്രന്റേത് വനംകൊള്ളക്ക് കുട പിടിക്കുന്ന സമീപനമാണ്. വിവാദ ഉത്തരവ് പിന്‍വലിച്ച ശേഷവും വീട്ടിമരം മുറിച്ചതായാണ് കണ്ടെത്തിയത്. ഉത്തരവ് ഗൂഢാലോചന നടത്തി മരംകൊള്ള നടത്താന്‍ ഉണ്ടാക്കിയതാണ് ഉത്തരവ്. മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞുകൊണ്ടും ആദിവാസികളുടെയും കര്‍ഷകരുടെയും പേരില്‍ കേസെടുത്ത് മരംകൊള്ളക്കാരെ സംരക്ഷിക്കാനുമാണിത്. മരംകൊള്ളക്കാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
പി.ടി തോമസ്, എം.കെ മുനീര്‍, മോന്‍സ് ജോസഫ്, അഡ്വ. ടി സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്, സി.പി ജോണ്‍, ജി. ദേവരാജന്‍, കെ.എസ് സനല്‍കുമാര്‍, അഡ്വ. എ.എന്‍ രാജന്‍ബാബു, സി. ഹരിദാസ്, പി.പി.എ കരീം, എന്‍.ഡി അപ്പച്ചന് തുടങ്ങിയവരും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."