HOME
DETAILS
MAL
ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിനെ 5 ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു
backup
May 16 2023 | 07:05 AM
ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിനെ 5 ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു
കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജി സന്ദീപിനെ അഞ്ച് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്
സന്ദീപിന് വേണ്ടി അഭിഭാഷകന് ബി.എ ആളൂര്‍ ആണ് ഹാജരായത്. ഡോ. വന്ദനയെ കുത്താന്‍ ഉപയോഗിച്ച കത്രിക സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തതിനാല്‍ തെളിവെടുപ്പിന് പ്രതിയെ കസ്റ്റഡിയില്‍ വിടേണ്ട കാര്യമില്ലെന്ന് ആളൂര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിടണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."