അഗ്നി പഥ്: ജിദ്ദ - മലപ്പുറം മണ്ഡലം കെഎംസിസി പ്രതിഷേധിച്ചു
ജിദ്ദ: രാജ്യ സുരക്ഷക്ക് തന്നെ ഭീഷണി ആയേക്കാവുന്ന അഗ്നിപഥ് പദ്ധതയിൽ നിന്നും കേന്ദ്ര സർക്കാർ പിൻ വാങ്ങണമെന്ന് ജിദ്ദ - മലപ്പുറം മണ്ഡലം കെ.എം.സി.സി പ്രവർത്തക സമിതി യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ശറഫിയ്യ സഫയർ ഹോട്ടലിൽ വെച്ച് ചേർന്ന യോഗം ജില്ലാ സെക്രട്ടറി വി.വി. അശ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉമ്മർ കോഡൂർ അദ്ധ്യക്ഷത വഹിച്ചു. മൊറയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലീൽ മുഖ്യ പ്രഭാഷണം നടത്തി.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി നടത്തുന്ന മെമ്പർഷിപ്പ് കാംപയിൻ വിജയിപ്പിക്കുവാനും പരിശുദ്ധ ഹജ്ജ് കർമത്തിന് വന്ന ഹാജി മാർക്ക് സേവനം ചെയ്യുന്നതിനായി വളന്റിയർമാരെ അയക്കാനും യോഗം തീരുമാനിച്ചു.
സി.ടി. ശിഹാബ് ചർച്ചക്ക് തുടക്കം കുറിച്ചു. വിവിധ പഞ്ചായത്ത് മുൻസിപ്പൽ കമ്മറ്റികളെ പ്രധിനിധീകരിച്ച് മുസതഫ ഇരുമ്പുഴി, റഷീദ് ബാബു, കെ.എം. സമീർ, എം.സി. അയ്യൂബ്, സിദ്ധീഖ് അരിമ്പ്ര, റിയാസ് പൂക്കോട്ടൂർ, യൂനുസ് പന്തലൂർ, മുഹമ്മദലി പുൽപ്പറ്റ, അബ്ദുൽ റസാഖ്, മുസ്തഫ കപ്പാട്ട് എന്നിവർ സംസാരിച്ചു .
മണ്ഡലം കെഎംസിസി ആക്ടിങ് സെക്രട്ടറി കബീർ മോങ്ങം സ്വാഗതവും അബ്ദുസ്സലാം പന്തല്ലൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."