കള്ളപ്പണം വെളുപ്പിക്കൽ: സഊദിയിൽ 17 പ്രതികൾക്ക് 91 വർഷം തടവ് ശിക്ഷ വിധിച്ചു
റിയാദ്: സംഘടിതമായി കള്ളപ്പണം വെളുപ്പിച്ചെന്ന് തെളിഞ്ഞതിനെ തുടർന്ന് പൗരന്മാരും താമസക്കാരും ഉൾപ്പെടെ 17 പ്രതികൾക്ക് സഊദി പബ്ലിക് പ്രോസിക്യൂഷൻ 91 വർഷം തടവ് ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കുറ്റവാളികൾ ബിനാമി ബിസിനസ്സ് നടത്തി കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചെയ്തതായി പ്രത്യേക അന്വേഷണത്തിൽ തെളിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അറബ് പൗരന്മാരാണെന്ന് കണ്ടെത്തിയ മറ്റ് പ്രതികൾക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുപുറമെ വാണിജ്യ രേഖകൾ വേർതിരിക്കാനും എടിഎം കാർഡുകൾ കൈമാറാനും സ്വദേശികളായ പുരുഷ-സ്ത്രീ പൗരന്മാരുടെ പങ്കാളിത്തത്തോടെയാണ് കുറ്റവാളികൾ കുറ്റകൃത്യം ചെയ്തത്. കുറ്റവാളികൾ അനധികൃതമായി സമ്പാദിച്ച പണം അവർ തുറന്ന ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും പിന്നീട് രാജ്യത്തിന് പുറത്തേക്ക് കൈമാറുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."