തലകീഴായി കെട്ടിത്തൂക്കി, ക്രൂരമായി മര്‍ദ്ദിച്ചു; അബൂബക്കര്‍ മരിച്ചതോടെ തന്നെ വിട്ടയക്കുകയായിരുന്നുവെന്നും സഹോദരന്‍
കാസര്‍കോട്: പ്രവാസി അബൂബക്കര്‍ സിദ്ധീഖിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചെന്ന് സഹോദരന്‍ അന്‍വര്‍. തലകീഴായി കെട്ടിത്തൂക്കിയായിരുന്നു മര്‍ദനമെന്നും അബൂബക്കര്‍ സിദ്ധീഖ് മരണപ്പെട്ടതോടെയാണ് തന്നെ വിട്ടയച്ചതെന്നും അന്‍വര്‍ വ്യക്തമാക്കി.
കേസില്‍ രണ്ട് പേരെ കൂടി പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. കൊലപാതകം നടന്ന വീട്ടില്‍ പൊലിസ് പരിശോധന നടത്തി. സംഘം ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
അബൂബക്കര്‍ സിദ്ധീഖ് അടക്കമുള്ളവരെ തട്ടിക്കൊണ്ട് പോവാന്‍ പൈവളിഗയിലെ സംഘത്തിന് നിദ്ദേശം നല്‍കിയ മഞ്ചേശ്വരം സ്വദേശിയാണെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൈവളിക നുച്ചിലയിലെ വീട്ടിലാണ് തട്ടിക്കൊണ്ട് പോയവരെ സംഘം പാര്‍പ്പിച്ചത്. ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വീട്ടില്‍ വെച്ചാണ് അബൂബക്കര്‍ സിദ്ധീഖിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സഹോദരന്‍ അന്‍വര്‍ ഹുസൈന്‍, ബന്ധു അന്‍സാരി എന്നിവരെ ബന്ദിയാക്കിയതും ഈ വീട്ടില്‍ വച്ച് തന്നെ ഫോറന്‍സിക് സംഘം വിശദമായ പരിശോധന നടത്തി. വീട്ടുടമസ്ഥനായ പൈവളിഗ സ്വദേശിക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."