HOME
DETAILS
MAL
കുത്തനെ ഇടിഞ്ഞ് മോദിപ്പെരുമ: ഒരു വര്‍ഷത്തിടെ കൂപ്പുകുത്തിയത് 20 ശതമാനം ജനപ്രീതി
backup
June 18 2021 | 17:06 PM
വാഷിങ്ടണ്‍: കശ്മിരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടി മോദിയുടെ ജനപ്രീതി കുറച്ചതായി സര്‍വേ. നേരത്തെ 82 ശതമാനം ജനപ്രീതിയുണ്ടായിരുന്നത് 66 ശതമാനമായി കുറഞ്ഞു.
യു.എസിലെ ഡാറ്റ ഇന്റലിജന്‍സ് സ്ഥാപനത്തിന്റേതാണ് സര്‍വേ റിപ്പോര്‍ട്ട്. 13 ലോകരാജ്യങ്ങളുടെ തലവന്മാരുടെ ജനപ്രീതിയില്‍ മുന്നിട്ടു നില്ക്കുന്നതും മോദിയാണെന്നും എന്നാല്‍ പഴയ ജനപ്രീതി ഇപ്പോഴില്ലെന്നും സര്‍വേ പറയുന്നു. 2019 ല്‍ 82 ശതമാനം ജനപ്രീതി ഉണ്ടായിരുന്നു. ഒരു വര്‍ഷത്തിനിടെ റേറ്റിങ്ങില്‍ 20 പോയിന്റിന്റെ കുറവാണുണ്ടായത്. യു.എസ് പ്രസിഡന്റ് ബൈഡന് 53 ശതമാനവും ബ്രീട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് 44 ശതമാനവും ജനപ്രീതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."