HOME
DETAILS

ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ചെലവ് 25 പൈസ മാത്രം; ഒപ്പം പ്രീ ബുക്കിങ് ഓഫറുകളും നല്‍കി വിപണി പിടിക്കാന്‍ ഈ ഇ-ബൈക്ക്

  
backup
May 17 2023 | 05:05 AM

matter-aera-electric-motorcycle-pre-booking-offer11
matter aera electric motorcycle pre booking offer
ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ചെലവ് 25 പൈസ മാത്രം; ഒപ്പം പ്രീ ബുക്ക് ഓഫറുകളും നല്‍കി വിപണി പിടിക്കാന്‍ ഈ ഇ-ബൈക്ക്

നിരവധി പ്രത്യേകതകളുമായി ഇന്ത്യന്‍ വിപണി പിടിക്കാന്‍ എത്തുന്ന ഇലക്ട്രിക്ക് ബൈക്കാണ് മാറ്റര്‍ എറ. രാജ്യത്തെ ആദ്യത്തെ ഗിയര്‍ ബോക്‌സുളള ഇലക്ട്രിക്ക് മോട്ടോര്‍ ബൈക്ക് എന്ന പ്രത്യേകതയും ഈ ഇലക്ട്രിക്ക് ബൈക്കിനുണ്ട്.4000,5000,5000+,6000+ എന്നിങ്ങനെ നാല് വ്യത്യസ്ഥ ട്രിം ലെവലുകളില്‍ ഉപഭോക്താക്കളിലേക്ക് എത്തുന്ന ഈ ബൈക്ക് ഓടിക്കുന്നതിന് കിലോമീറ്ററിന് വെറും 25 പൈസ മാത്രമാണ് ഉപഭോക്താവിന് ചെലവാകുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കൂടാതെ പെട്ടെന്ന് വാഹനം പ്രീബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. 1999 രൂപ ടോക്കണ്‍ നല്‍കി ഇലക്ട്രിക്ക് ബൈക്ക് പ്രീ ബുക്ക് ചെയ്യുന്നവര്‍ക്ക് 5000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും, 10,000 മുതല്‍ 29,999 വരെയുളള പ്രീ ബുക്കിങുകള്‍ക്ക് 2,999 രൂപയാണ് ടോക്കണ്‍ തുകയായി നല്‍കേണ്ടി വരിക ഇവര്‍ക്ക് 2500 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. 30,000 രൂപതൊട്ട് തുടങ്ങുന്ന പ്രീ ബുക്കിങ്ങുകള്‍ക്ക് 3,999 രൂപയാണ് അടക്കേണ്ടത്. എന്നാല്‍ ഇതിന് പ്രത്യേക ആനുകൂല്യങ്ങള്‍ ഒന്നും ലഭ്യമാകില്ല. എന്നാല്‍ ബുക്കിങ് റദ്ദാക്കിയാലും ഉപഭോക്താവിന് തുക മൊത്തം റീഫണ്ട് ചെയ്ത് നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 9999 പേര്‍ക്കാണ് പ്രത്യേക ഓഫര്‍ നേടാന്‍ സാധിക്കുക. മെയ് 17 മുതലാണ് മാറ്റര്‍ ഏറയുടെ ബുക്കിങ് ആരംഭിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ബുക്കിങ്ങ് സാധ്യമാകുന്നത്. ഇതിന് പുറമെ ഫല്‍പ്പ് കാര്‍ട്ട് വഴിയും വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും. നിരവധി സവിശേഷതകളുളള ഈ വാഹനം നാല് സ്പീഡ് ഹൈപ്പര്‍ഷിഫ്റ്റ് ഗിയറുകളുളള രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക്ക് ബൈക്കാണ്. വെറും ആറ് സെക്കന്റ് സമയത്തിനുളളില്‍ പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിന് സാധിക്കും എന്ന്് കമ്പനി അവകാശപ്പെടുന്നുണ്ട്.

ലിക്വിഡ് കൂള്‍ഡ് ബാറ്ററിയാണ് വാഹനത്തിന് ശക്തി പകരുന്നത്. ഹീറ്റ് മാനേജ്‌നെന്റിനും ഈ ബാറ്ററി സഹായകരമാണ്. ഏറയുടെ 6000+ ബൈക്കിന് ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. മറ്റ് വേരിയന്റുകള്‍ക്ക് 125 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനിയുടെ അവകാശവാദം. ഏറയുടെ 5000+ വേരിയന്റിന് 1,53,999 രൂപയാണ് വില.

Content Highlights: matter aera electric motorcycle pre booking offer
ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ചെലവ് 25 പൈസ മാത്രം; ഒപ്പം പ്രീ ബുക്ക് ഓഫറുകളും നല്‍കി വിപണി പിടിക്കാന്‍ ഈ ഇ-ബൈക്ക്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago