മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ
മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ. നാളെ സഭ ചേരാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. രാവിലെ 11 മണിക്ക് ആരംഭിച്ച് അഞ്ചുമണിക്ക് നടപടികള്‍ അവസാനിപ്പിക്കണം. സഭാ നടപടികള്‍ ചിത്രീകരിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു.
വിമത എം.എല്‍.എമാര്‍ നാളെ മുംബൈയില്‍ തിരിച്ചെത്തുമെന്ന് എത്തുമെന്ന് ഏക്നാഥ് ഷിന്‍ഡേ അറിയിച്ചു.
വിശ്വാസ വോട്ടെടുപ്പിനായി ബി.ജെ.പിയും സ്വതന്ത്ര എം.എല്‍.എമാരും ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. അതേസമയം, ഗവര്‍ണര്‍ അവിശ്വാസ വോട്ടെടുപ്പ് പ്രഖ്യാപിച്ചാല്‍ മഹാവികാസ് അഘാഡി സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചേക്കും.
ഡല്‍ഹിയിലെത്തി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മുംബൈയില്‍ തിരിച്ചെത്തി ഫഡ്നാവിസ് ഗവര്‍ണറെ കണ്ടത്. 39 എം.എല്‍.എമാരുടെ പിന്തുണ മഹാവികാസ് അഘാഡി സര്‍ക്കാരിന് നഷ്ടമായെന്നും അവിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും ബി.ജെ.പി ഗവര്‍ണറോട് ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അടക്കമുള്ള നേതാക്കളോടൊപ്പമാണ് ഫഡ്നാവിസ് രാജ്ഭവനിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."