ഫോണ്‍ നഷ്ടപ്പെട്ടോ.. ഉടന്‍ ട്രാക്ക് ചെയ്യാം, ചെയ്യേണ്ടതിത്ര മാത്രം
ഫോണ്‍ നഷ്ടപ്പെട്ടോ.. ഉടന്‍ ട്രാക്ക് ചെയ്യാം,
യാത്രയ്ക്കിടയോ മറ്റോ ഫോണ്‍ നഷ്ടപ്പെട്ടോ? ടെന്‍ഷനടിക്കാന്‍ വരട്ടേ.. വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ സഹായമുണ്ട്. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈല്‍ ഫോണുകള്‍ ട്രാക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഞ്ചാര്‍ സാഥി എന്ന പോര്‍ട്ടലുണ്ട്.
ഈ പോര്‍ട്ടല്‍ വഴി ഉപയോക്താക്കള്‍ക്ക് അവരുടെ സിം കാര്‍ഡ് നമ്പര്‍ ആക്‌സസ് ചെയ്യാനും ആരെങ്കിലും ഈ സിം ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ അത് ബ്ലോക്ക് ചെയ്യാനും കഴിയും. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനാണ് പോര്‍ട്ടല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതിനായി 'സിഇഐആര്‍' (CEIR (സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍) എന്ന ഓപ്ഷനും, നിങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കണക്ഷന്‍ അറിയാന്‍ 'നോ യുവര്‍ മൊബൈല്‍ കണക്ഷന്‍' എന്ന ഓപ്ഷനും തട്ടിപ്പുകാരെ കണ്ടെത്താനായി 'എസ്ടിആര്‍' (ASTR (Artificial Intelligence and Facial Recognition powered Solution for Telecom SIM Subscriber Verification) എന്ന ഓപ്ഷനും ഈ പോര്‍ട്ടലില്‍ ഉണ്ട്.
സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ വഴി മൊബൈല്‍ ഫോണ്‍ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ?
- https://ceir.sancharsaathi.gov.in/Request/CeirUserBlockRequestDirect.jsp എന്ന ലിങ്ക് തുറക്കുക
- മൊബൈല്‍ നമ്പര്‍, ഐഎംഇഐ നമ്പര്‍, മൊബൈല്‍ ബ്രാന്‍ഡ്, തുടങ്ങി ആവശ്യമായ വിവരങ്ങള്‍ നല്‍കുക
- ഫോണ്‍ നഷ്ടപ്പെട്ട സ്ഥലം, നഷ്ടപ്പെട്ട തീയതി, പോലീസ് കംപ്ലെയ്ന്റ് നമ്പര്‍ എന്നിവ നല്‍കുക
- തുടര്‍ന്ന് നിങ്ങളുടെ പേര്, വിലാസം, ഐഡന്റിറ്റി, മറ്റ് വിശദാംശങ്ങള്‍ എന്നിവ നല്‍കുക
- ഇതിനു ശേഷം ഒടിപി ലഭിക്കാനായി ഒരു മൊബൈല്‍ നമ്പര്‍ നല്‍കുക
- ഡിക്ലറേഷന്‍ ബോക്‌സ് തിരഞ്ഞെടുത്ത് സബ്മിറ്റ് ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
- ഇത്രയും ചെയ്താല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബ്ലോക്ക് ചെയ്യപ്പെടും. മറ്റുള്ളവര്‍ക്ക് അത് ഉപയോഗിക്കാന്‍ കഴിയില്ല.
സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ വഴി മൊബൈല്‍ ഫോണ്‍ അണ്‍ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ?
- https://ceir.sancharsaathi.gov.in/Request/CeirUserUnblockRequest എന്ന ലിങ്ക് സന്ദര്‍ശിക്കുക
- unblocking recovered/found mobile എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
- റിക്വസ്റ്റ് ഐഡി, ബ്ലോക്ക് ചെയ്ത സമയത്ത് ഒടിപി ലഭിക്കാനായി നല്‍കിയ മൊബൈല്‍ നമ്പര്‍, അണ്‍ബ്ലോക്ക് ചെയ്യാനുള്ള കാരണം എന്നിവ നല്‍കുക
- ക്യാപ്ച കോഡ് നല്‍കി get the OTP എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
- സബ്മിറ്റ് ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
- ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ അണ്‍ബ്ലോക്ക് ചെയ്യപ്പെടും. തുടര്‍ന്ന് നിങ്ങള്‍ക്ക് അത് ഉപയോഗിക്കാനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."