ആഹ്ളാദ പ്രകടനവുമായി സിദ്ധരാമയ്യയുടെ അണികള്‍; പ്രതിഷേധവുമായി ഡി.കെ ഫാന്‍സ്
ആഹ്ളാദ പ്രകടനവുമായി സിദ്ധരാമയ്യയുടെ അണികള്‍; പ്രതിഷേധവുമായി ഡി.കെ ഫാന്‍സ്
ന്യൂഡല്‍ഹി: സോണിയയുടെ വസതിക്ക് മുന്നില്‍ ഡി.കെ ശിവകുമാറിന്റെ അനുകൂലികളുടെ പ്രതിഷേധം. ഡി.കെയെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. അതേ സമയം ആഭ്യന്തര കലാപത്തിനില്ലെന്ന് ശിവകുമാര്‍ ഉറപ്പ് നല്‍കി. ഉപമുഖ്യമന്ത്രി സ്ഥാനം നിരസിച്ച ഡി.കെ പല ഉപമുഖ്യമന്ത്രിമാരില്‍ ഒരാളാകാന്‍ ഇല്ലെന്ന് വ്യക്തമാക്കി.
അതിനിടെ ആഹ്ളാദ പ്രകടനത്തിലാണ് സിദ്ധരാമയ്യയുടെ അനുയായികള്‍. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ആഘോഷം.
#WATCH | Supporters of Congress leader Siddaramaiah pour milk on his poster and chant slogans for him outside his residence in Bengaluru, even as the suspense over #KarnatakaCMRace continues. pic.twitter.com/HQG0gzsb1G
— ANI (@ANI) May 17, 2023
മുഖ്യമന്ത്രി പദം ഇരുവര്‍ക്കുമിടയില്‍ പങ്കിടുമെന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സിദ്ധരാമയ്യ ആയിരിക്കും ആദ്യം ടേമിലെന്നാണ് സൂചന. രണ്ടു വര്‍ഷം സിദ്ധരാമയ്യയും മൂന്നുവര്‍ഷം ഡി.കെയുമെന്ന തീരുമാനത്തിലാണ് എത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, പ്രിയങ്കാ ഗാന്ധി, രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരുടെ പിന്തുണ ശിവകുമാറിന് ഉണ്ടായിരുന്നെങ്കിലും ഒന്നാം ടേമില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. അതേ സമയം രണ്ടാം ടേമിലെ മുഖ്യമന്ത്രി പദവി ഡി.കെ ശിവകുമാറിന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ആഹ്ളാദ പ്രകടനവുമായി സിദ്ധരാമയ്യയുടെ അണികള്‍; പ്രതിഷേധവുമായി ഡി.കെ ഫാന്‍സ്
കര്‍ണാടകയില്‍ ഉജ്വല വിജയത്തോടെ ഗംഭീര തിരിച്ചുവരവ് നടത്തിയ കോണ്‍ഗ്രസിന് ശക്തി പകര്‍ന്ന് മുന്‍നിര നേതാക്കളില്‍ പ്രധാനിയാണ് ഡി.കെ ശിവകുമാര്‍. കപ്പിത്താനായി കോണ്‍ഗ്രസിനെ ജയിച്ച ഡി.കെ ശിവകുമാര്‍ തന്നെയാണ് ഭൂരിപക്ഷത്തിന്റെ കാര്യത്തിലും മുന്നില്‍. ഒന്നേകാല്‍ ലക്ഷം വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് കനക്പുരയില്‍ ഡികെ മിന്നും വിജയം നേടിയത്.
ജെഡിഎസിന്റെ ബി നാഗരാജുവിനെയാണ് ഡികെ വമ്പന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയത്. കേവലം 20631 വോട്ട് മാത്രമാണ് നാഗരാജു നേടിയത്. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ബിജെപി സ്ഥാനാര്‍ഥി ആര്‍ അശോകയ്ക്ക് 19753 വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആകെ 1,43,023 വോട്ടുകളാണ് പിസിസി അധ്യക്ഷന്‍ കൂടിയായ ഡികെ നേടിയത്. കൃത്യമായി പറഞ്ഞാല്‍ 1,22,392 വോട്ടുകളുടെ ഭൂരിപക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."