നോട്ട് പിന്‍വലിക്കല്‍; ഒറ്റത്തവണ മാറ്റുന്നതില്‍ നിയന്ത്രണം; വരിനിന്ന് വിയര്‍ക്കേണ്ട
ഒറ്റത്തവണ മാറ്റുന്നതില്‍ നിയന്ത്രണം; വരിനിന്ന് വിയര്‍ക്കേണ്ട
ന്യൂഡല്‍ഹി: 2,000 രൂപയുടെ വിനിമയം അവസാനിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കെ ഒറ്റത്തവണ മാറ്റാവുന്നത് പരമാവധി 20,000 രൂപ വരെ യാണ്. നിക്ഷേപിക്കാന്‍ ഈ പരിധിയില്ല. മെയ് 23 മുതല്‍ ഏത് ബാങ്കില്‍നിന്നും കൈവശമുള്ള നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സൗകര്യം ഉണ്ടാകും. ഇത്തരത്തില്‍ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും 2023 സെപ്റ്റംബര്‍ 30 വരെ സമയമുണ്ട്. 2016ല്‍ നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂവാണ് രൂപപ്പെട്ടിരുന്നത്.
നിരവധിപേര്‍ വരിനിന്ന് കുഴഞ്ഞുവീണ് മരിച്ചതിനും ഇന്ത്യ സാക്ഷ്യം വഹിക്കേണ്ടിവന്നു. രാജ്യത്തെ ജനങ്ങള്‍ ഈ ഒരു നോട്ട് നിരോധനം കൊണ്ട് വലയുന്ന കാഴ്ചകള്‍ വിവിധ മേഖലകളിലും കണ്ടു. കഴിഞ്ഞ തവണത്തേത് പോലെ ഒറ്റയടിക്ക് നിരോധിച്ചില്ല എന്നതാണ് ഏക ആശ്വാസം. നിലവില്‍ ഉപയോഗിക്കുന്നവക്ക് മൂല്യമുണ്ടാകുമെന്ന് അറിയിച്ച ആര്‍.ബി.എ, ഇനി മുതല്‍ 2,000 നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്നും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
മെയ് 23 മുതല്‍ 2000 നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആര്‍.ബി.ഐ വ്യക്തമാക്കിയത്. നിലവില്‍ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു തല്‍ക്കാലം വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. 2000 നോട്ടിന്റെ അച്ചടി നേരത്തെ തന്നെ നിര്‍ത്തിയിട്ടുണ്ട്.കള്ളപ്പണം നിരോധിക്കാനെന്ന പേരില്‍ 2016ലാണ് പ്രധാനമന്ത്രി വലിയ പ്രഖ്യാപനത്തോടെ അഞ്ഞൂറിന്റെയും ആയിരത്തിന്റേയും നോട്ടുകള്‍ പിന്‍വലിച്ച് പകരം പുതിയ 2000 ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ വിപണിയിലിറക്കിയത്. അന്ന് പുറത്തിറക്കിയ 2000ത്തിന്റെ നോട്ടുകളാണ് ഏഴ് വര്‍ഷത്തിന് ശേഷം കേന്ദ്രം പിന്‍വലിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."