നടിയെ പീഡിപ്പിച്ച കേസ്: തമിഴ്നാട്ടിലെ മുന്‍മന്ത്രി ബംഗളുരുവില്‍ പിടിയില്‍
ബെഗളുരു: തമിഴ്നാട് മുന്‍മന്ത്രി എം. മണികണ്ഠന് പീഡനക്കേസില്‍ അറസ്റ്റില്‍. ഇന്ത്യന്‍ വംശജയായ മലേഷ്യന്‍ യുവതിയുടെ പരാതിയിലാണ് അണ്ണാ ഡി.എം.കെ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മണികണ്ഠനെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാവിലെ ബെംഗളൂരുവില്‍നിന്നാണ് ചെന്നൈ സിറ്റി പൊലിസിന്റെ പ്രത്യേകസംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. മണികണ്ഠന് വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്.
പെണ്‍കുട്ടി പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍ പോയിരുന്നു. പിന്നീട്ജൂണ് ആദ്യം മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ജാമ്യം ലഭിച്ചില്ല. നേരത്തേ ചോദ്യം ചെയ്യാനായി ഇയാളെ പൊലിസ് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായില്ല. മണികണ്ഠനായി നേരത്തെ മഥുരയിലും രാമനാഥപുരത്തും വ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."