എല്ലാ ദുരന്തങ്ങളേയും അതിജീവിച്ചാണ് സര്‍ക്കാര്‍ മുന്നേറുന്നത്; പിണറായി വിജയന്‍
എല്ലാ ദുരന്തങ്ങളേയും അതിജീവിച്ചാണ് സര്‍ക്കാര്‍ മുന്നേറുന്നത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ യു.ഡി.എഫ് നടത്തിയ സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിയും യു.ഡി.എഫും ഒരേ മനസോടെ സര്‍ക്കാറിനെ എതിര്‍ക്കുകയാണെന്ന് പിണറായി പറഞ്ഞു. നുണകള്‍ പടച്ചുവിടുക, അത് പല തവണ ആവര്‍ത്തിക്കുക ഇതാണ് ഇപ്പോള്‍ നടക്കുന്നത്. ചില വലതുപക്ഷ മാധ്യമങ്ങളും ഇതിന് കൂട്ടുനില്‍ക്കുകയാണെന്ന് പിണറായി പറഞ്ഞു.
'എല്ലാ ദുരന്തങ്ങളേയും അതിജീവിച്ച് സര്‍ക്കാര്‍ മുന്നേറുകയാണ്. 2016 ന്റെ ദുരന്തം യു.ഡി.എഫ് സര്‍ക്കാരായിരുന്നു, ജനം അത് അവസാനിപ്പിച്ചു. 2016 ലെ പെന്‍ഷന്‍ കുടിശിക ബാക്കി വെച്ചവരാണ് എല്‍.ഡി.എഫിനെ കുറ്റം പറയുന്നത്. എല്‍.ഡി.എഫ് ആദ്യം തന്നെ ആ കുടിശിക തീര്‍ത്തു. ഒപ്പം പെന്‍ഷന്‍ തുക ഉയര്‍ത്തുകയും ചെയ്തു. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുമോയെന്ന സംശയം ആക്ഷേപം ഉന്നയിക്കുന്നവര്‍ക്ക് ഉണ്ടായിത്തുടങ്ങി'.
ജനങ്ങള്‍ കാര്യങ്ങള്‍ വിലയിരുത്തുന്നത് അവരുടെ സ്വന്തം അനുഭവത്തിലൂടെയാണ്. 2016ല്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരും 2021ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാരും നാടിന്റെ വലിയ ദുരന്തമാണെന്ന് ഉന്നയിക്കുന്നത് കേട്ടു. ഈ പറഞ്ഞ ജനങ്ങളുടെ അനുഭവത്തില്‍ അവര്‍ പരിശോധിച്ച് വിധി രേഖപ്പെടുത്തിയതാണ്. 2016ന് മുമ്പുള്ള കേരളം എന്തായിരുന്നുവെന്ന് ആരും മറന്നുപോയിട്ടില്ല. ചിലരെ അത് ഓര്‍മിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."