യുവജന വികസന അവാര്‍ഡ് ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിക്ക്
കൊല്ലങ്കോട്: നെഹ്‌റു യുവകേന്ദ്ര ഏര്‍പ്പെടുത്തിയ യുവജന വികസന അവാര്‍ഡിന് കൊല്ലങ്കോട് ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി അര്‍ഹമായി. യുവജന പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍ക്കും പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് അവാര്‍ഡ്. മലമ്പുഴ ഗിരിവികാസില്‍ നടന്ന ചടങ്ങില്‍ സബ് കലക്ടര്‍ പി.ബി നൂഹില്‍ നിന്ന് ക്ലബ് ഭാരവാഹികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. യുവജന പങ്കാളിത്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുവജനങ്ങള്‍ക്കുള്ള ജീവിത നൈപുണ്യ പരിശീലനപരിപാടികള്‍, പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൃക്ഷത്തൈ വച്ചുപിടിപ്പിക്കല്‍, പരിസ്ഥിതി ശുചീകരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് നിര്‍മാര്‍ജന പരിപാടികള്‍ എന്നിവയുള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങളാണ് ആശ്രയത്തിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
ചടങ്ങില്‍ അസിസ്റ്റന്റ് കലക്ടര്‍ ഉമേഷ്, നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡയരക്ടര്‍ എം. സദാചാരവേല്‍, നെഹ്‌റു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ എം. അനില്‍കുമാര്‍ ചടങ്ങില്‍ സംബന്ധിച്ചു. സെക്രട്ടറി വൈശാഖ് കെ, പ്രസിഡന്റ് സതീഷ്, എസ്. ഗുരുവായൂരപ്പന്‍, പ്രഭുലദാസ് ആര്‍, പ്രഹ്ലാദന്‍, ശശികുമാര്‍ എ.ജി, ബിനു വിത്തനശ്ശേരി, എം. പ്രസാദ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."