പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക്
കോഴിക്കോട്: കേരളത്തിലെ നിരവധി സ്ഥാപനങ്ങളുടെ മേധാവിയും മുന്‍ കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും സമസ്തയുടെ ഉപാധ്യക്ഷനുമായിരുന്ന പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം നല്‍കുന്ന പ്രഥമ സ്മാരക അവാര്‍ഡ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക്.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉമറലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 25,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ജനജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ട് പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തി, മതസൗഹാര്‍ദത്തിനും രാജ്യത്തിന്റെ മതേതരത്വം കാത്തു സൂക്ഷിക്കുന്നതിലും ജനപ്രതിനിധി, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു എന്നീ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണയ സമിതിയാണ് എന്‍.കെ പ്രമേചന്ദ്രനെ നിര്‍ദേശിച്ചത്.
ആഗസ്റ്റ് ആദ്യവാരത്തില്‍ ഉമറലി ശിഹാബ് തങ്ങളുടെ അനുസ്മരണ സമ്മേളനത്തില്‍ തിരുവനന്തപുരത്ത്് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും, ജനറല്‍ സെക്രട്ടറി കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും അറിയിച്ചു.
201617 വര്‍ഷത്തെ മികച്ച പാര്‍ലമെന്റ് അംഗത്തിനുളള സന്‍സദ് രത്‌ന അവാര്‍ഡ്, പതിനാറാം ലോക്‌സഭയുടെ കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ബെസ്റ്റ് പാര്‍ലമെന്റേറിയനുള്ള ലോകമത് അവാര്‍ഡ്, ഫെയിം ഇന്ത്യ അവാര്‍ഡ്, കാശ്മീര്‍ ടു കേരള സോഷ്യല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ രാഷ്ട്രസേവ പുരസ്‌കാരം, ശിഹാബ് തങ്ങള്‍ സ്മാരക പുരസ്‌കാരം, അബ്ബാസ് സേട്ട് സ്മാരക അവാര്‍ഡ്, പ്രവാസി ഭാരതി ദി മാന്‍ ഓഫ് എക്‌സലന്‍സ് പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് എന്‍.കെ. പ്രേമചന്ദ്രന്‍ അര്‍ഹനായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."