HOME
DETAILS
MAL
ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ചു
backup
July 02 2022 | 14:07 PM
ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ഡല്‍ഹി പട്യാല കോടതി ജാമ്യം നിഷേധിച്ചു. സുബൈറിനെതിരെ ഡല്‍ഹി പൊലിസ് പുതിയ കുറ്റങ്ങള്‍ ചുമത്തിയിരുന്നു.
ക്രിമിനല്‍ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയതെന്ന് സുബൈറിനെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കവെ ഡല്‍ഹി പൊലിസ് അറിയിച്ചു. ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ എഫ്.ഐ.ആറില്‍ ഫോറിന് കോണ്ട്രിബ്യൂഷന് ആക്ടിന്റെ 35ാം വകുപ്പിനൊപ്പമാണ് ചേര്‍ത്തത്.
2018ല്‍ നടത്തിയ ട്വീറ്റ് മതസ്പര്‍ധയുണ്ടാക്കി എന്നാരോപിച്ചാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ബി.ജെ.പി മുന്‍ ദേശീയ വക്താവ് നുപൂര്‍ ശര്‍മയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്ന സമാന്തര മാധ്യമ സ്ഥാപനമാണ് ആള്‍ട്ട് ന്യൂസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."