വാടക ലഭിച്ചില്ല; കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന് ട്രയല്‍സ് നടക്കുന്ന സ്കൂളിന്റെ ഗേറ്റ് പൂട്ടി പി.വി ശ്രീനിജന് എം.എല്‍.എ
കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന് ട്രയല്‍സ് നടക്കുന്ന സ്കൂളിന്റെ ഗേറ്റ് പൂട്ടി പി.വി ശ്രീനിജന് എം.എല്‍.എ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന് ട്രയല്‍സ് തടഞ്ഞ് പി.വി ശ്രീനിജന് എം.എല്‍.എ. സ്പോര്‍ട്സ് കൗണ്‍സിലിന് ലഭിക്കേണ്ട വാടക ലഭിക്കാത്തതിനാലാണ് ഗേറ്റ് പൂട്ടിയതെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ എട്ടുമാസത്തെ വാടകയായ എട്ടുലക്ഷം രൂപ കുടിശ്ശികയുണ്ടെന്നും എം.എല്‍.എ അറിയിച്ചു.
'നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പൂട്ടേണ്ടിവന്നത്. എട്ടുമാസത്തെ മുഴുവന്‍ തുകയാണ് കുടിശ്ശികയുള്ളത്. ഇത് ചൂണ്ടിക്കാണിച്ച് പലതവണ കത്ത് നല്‍കിയതാണ്', പി വി ശ്രീനിജന് പറഞ്ഞു.
പനമ്പള്ളി നഗര്‍ സ്പോര്‍ട്സ് അക്കാദമിയുടെ ഗൗണ്ടിലാണ് സിലക്ഷന്‍ ട്രയല്‍സ് നടക്കേണ്ടിയിരുന്നത്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ളതാണ് ഈ ഗ്രൗണ്ട്.
ഗേറ്റ് എം.എല്‍.എ പൂട്ടിയതോടെ സെലക്ഷുവേണ്ടി എത്തിയ നൂറിലധികം കുട്ടികള്‍ ഒരുമണിക്കൂറോളം സമയം ഗേറ്റിന് പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നു. ഇതോടെ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തി. സംഭവം വിവാദമായതോടെ പൂട്ടിയിട്ട ഗേറ്റ് അധികൃതരെത്തി തുറന്നകൊടുത്തു. കായികമന്ത്രി വി അബ്ദുറഹിമാന് ഉള്‍പ്പെടെ ഇടപെട്ടതോടെയാണ് കോര്പറേഷന് കൗണ്‍സിലര്‍മാര്‍ സ്ഥലത്തെത്തി ഗേറ്റു തുറന്നുകൊടുത്തത്.
അതേസമയം, വാടക കൃത്യമായിത്തന്നെ നല്‍കിയിട്ടുണ്ടെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റിന്റെ നിലപാട്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലുമായാണ് ബ്ലാസ്റ്റേഴ്സിന്റെ കരാറെന്നും അവര്‍ ചൂണ്ടിക്കാട്ടി.
kerala-blasters-and-sports-council-controversy-over-rent
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."