അപകടത്തില്‍ പെട്ടത് സ്വര്‍ണക്കവര്‍ച്ചാ സംഘമെന്ന് സൂചന: ചോദ്യം ചെയ്യല്‍ തുടരുന്നു
കോഴിക്കോട്: രാമനാട്ടുകര അപകടത്തില്‍പെട്ടവര്‍ സ്വര്‍ണക്കവര്‍ച്ചാ സംഘമെന്ന് സൂചന.സ്വര്‍ണം കടത്തുന്ന സംഘത്തെ കൊള്ളയടിക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്നാണ് സംശയം.15ഓളം വാഹനങ്ങള്‍ ഈ സംഘത്തിനുണ്ട്. സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്തത് വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണെന്നും പൊലിസ് സംശയിക്കുന്നു.
രാവിലെ മുതല്‍ തന്നെ സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലിസ് വ്യക്തമാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഇത്രയധികം പേര്‍ ഒരാളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിടാന്‍ എന്തിന് പോയി? യുവാക്കള്‍ പോയത് വിമാനത്താവളത്തിലേക്ക് തന്നെയാണോ? ചെര്‍പ്പുളശ്ശേരിയില്‍ നിന്നും കരിപ്പൂരിലേക്ക് പോയ സംഘം എങ്ങനെ രാമനാട്ടുകരയില്‍ എത്തി തുടങ്ങിയ സംശയങ്ങള്‍ ഉണ്ടായിരുന്നു.
തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ട വാഹനത്തിനൊപ്പം യാത്ര ചെയ്തവരെ ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളില്‍ വൈരുധ്യമുണ്ട്. മൂന്ന് വാഹനങ്ങളിലുള്ളവരുടേയും ക്രിമിനില്‍ പശ്ചാത്തലം സംബന്ധിച്ച് ചെറുപ്പുളശേരി പൊലിസ് വിവരം നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് ചരല്‍ ഫൈസല്‍ എന്നയാള്‍ക്ക് എസ്‌കോര്‍ട്ട് പോയതാണോ സംഘമെന്ന സംശയമുണ്ടായത്. മയക്കുമരുന്ന് കേസില്‍ ഫൈസലിനെതിരെ പരാതികളുണ്ടെന്ന് ചെര്‍പ്പുളശ്ശേരി പൊലിസ് പറഞ്ഞു. ചരല്‍ ഫൈസലിനെ പൊലിസ് ചോദ്യംചെയ്യുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."