ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കണമെന്ന് പി.ചിദംബരം
ശ്രീനഗര്‍: ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. നടക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അതിക്രമപരമായ നിയമങ്ങളെല്ലാം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീര്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരത്തിന് ഇത് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.
'ഭരണഘടനാ പ്രകാരം നിര്‍മ്മിച്ച ഒന്ന് ഭരണഘടന ദുര്‍വ്യാഖാനം ചെയ്ത പാര്‍ലമെന്റ് നിയമത്തിലൂടെ മറികടക്കാന്‍ കഴിയില്ല'- ചിദംബരം പറഞ്ഞു.
ജമ്മു കശ്മീരിനെ തുണ്ടമാക്കുന്നത് സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഈ കേസുകള്‍ രണ്ട് വര്‍ഷമായി തീര്‍പ്പുകല്‍പിക്കാതെ കിടക്കുകയാണെന്നും ചിദംബരം പറഞ്ഞു. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല് മുന്‍ മുഖ്യമന്ത്രിമാരുള്‍പ്പെടെ ജമ്മു കശ്മീരില്‍ നിന്നുള്ള 14 രാഷ്ട്രീയ നേതാക്കളുമായി ജൂണ്‍ 24 നു പ്രധാനമന്ത്രി ചര്‍ച്ച നടത്താനിരിക്കെയാണ് ചിദംബരത്തിന്റെ പരാമര്‍ശം. 'Instrument of Accession ഒപ്പുവെച്ച് സംസ്ഥാനമായി ഇന്ത്യയിലേക്ക് ചേര്‍ക്കപ്പെട്ടതാണ് ജമ്മു കശ്മീര്‍. എക്കാലവും ആ പദവി ലഭിക്കണം. ജമ്മു കശ്മീര്‍ ഒരു തുണ്ട് ഭൂമിയല്ല. അത് മനുഷ്യരാണ്. അവരുടെ ആഗ്രഹങ്ങളും അവകാശങ്ങളും മാനിക്കപ്പെടണം. 'അദ്ദേഹം ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."