HOME
DETAILS
MAL
കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരെ പിരിച്ചുവിടരുത്: സുന്ദരന്‍ കുന്നത്തുള്ളി
backup
August 22 2016 | 22:08 PM
തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡിലെ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നതില്‍ പ്രതിഷേധിച്ച് കണ്‍സ്യൂമര്‍ഫെഡ് എംപ്ലോയീസ് അസോസിയേഷന് (ഐ.എന്‍.ടി.യു.സി) ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ സന്തോഷ്കുമാര്‍ മുളങ്കുന്നത്തുകാവ് അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി അഡ്വ. ടി.എസ് മായാദാസ്, യുവജന ക്ഷേമബോര്‍ഡ് ജില്ലാ കോഡിനേററര് ലിജോ പനക്കല്‍, പ്രിന്‍സ് കുമ്പളങ്ങാട്, ബഷീര്‍ ചിറക്കാക്കോട്, സൗമ്യ മായാദാസ്, സി.വി ജിതേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."