ഹജ്ജ് 2022: സുരക്ഷ സേന സജ്ജം, അറഫാത്തിൽ സൈനിക പരേഡ്
മക്ക: തീർത്ഥാടകരുടെ സുരക്ഷ നിലനിർത്തുന്നതിൽ ഹജ്ജ് സുരക്ഷാ സേനയുടെ ചുമതലകൾ നിർവഹിക്കാനുള്ള സന്നദ്ധത ഉറപ്പിച്ച് സൈനിക പരേഡ്. സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനും ആഭ്യന്തര മന്ത്രിയുമായ പ്രിൻസ് അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് രാജകുമാരൻ അറഫാത്തിൽ നടത്തിയ സൈനിക പരേഡ് നേരിട്ട് വീക്ഷിച്ചു.
തീർഥാടകരുടെ സുരക്ഷയും സംരക്ഷണവും നിലനിർത്തുന്നതിനും സൗകര്യമൊരുക്കുന്നതിനുമായി സുരക്ഷാ സേനകൾ തങ്ങളുടെ ചുമതലകൾ നിർവഹിക്കാനുള്ള സന്നദ്ധത പബ്ലിക് സെക്യൂരിറ്റി ഡയറക്ടറും ഹജ്ജ് സുരക്ഷാ സമിതി തലവനുമായ ലഫ്.ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ബസാമി സ്ഥിരീകരിച്ചു.
മക്ക, മദീന, പുണ്യസ്ഥലങ്ങൾ, പോർട്ടുകൾ തുടങ്ങി ഹജ്ജ് മേഖലകളിലേക്കുള്ള എല്ലാ റോഡുകളിലും സൈന്യം തങ്ങളുടെ ചുമതല ഏറ്റെടുത്തതായി അദ്ദേഹം സൂചിപ്പിച്ചു.
ആഭ്യന്തര മന്ത്രിയുടെ സാന്നിധ്യത്തിൽ, ഹജ്ജ് സുരക്ഷാ സേന നിരവധി സുരക്ഷാ ക്രമീകരണങ്ങൾ കാണിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉയർന്ന പ്രൊഫഷണലിസം പ്രകടമാക്കുകയും പ്രത്യേക വാഹനങ്ങൾ, കവചിത വാഹനങ്ങൾ, സുരക്ഷാ വ്യോമയാനം എന്നിവ പരേഡ് ചെയ്യുകയും ചെയ്തു.
ചടങ്ങിൽ മദീന റീജിയൺ ഡെപ്യൂട്ടി ഗവർണർ സഊദ് ബിൻ ഖാലിദ് അൽ ഫൈസൽ രാജകുമാരനും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."