കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ശാഫി സഅദിയുടെ നോമിനേഷൻ റദ്ദാക്കി സര്‍ക്കാര്‍
waqf board president shafi saadis nomination cancelled
ബെംഗളൂരു: കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഷാഫി സഅദിയെ സിദ്ധരാമയ്യയുടെ നേതൃത്ത്വത്തിലുളള സര്‍ക്കാര്‍ നീക്കം ചെയ്തു. കെ.കെ മുഹമ്മദ് ഷാഫി സഅദിയുടേതടക്കം നാലു പേരുടെ നോമിനേഷനുകളാണ് കര്‍ണാടക സര്‍ക്കാര്‍ റദ്ധാക്കിയത്. മിര്‍ അസ്ഹര്‍ ഹുസൈന്‍, ജി.യാക്കൂബ്, സബറ നസീം എന്നീ വഖഫ് ബോര്‍ഡ് അംഗങ്ങളാണ് സ്ഥാനം നഷ്ടപ്പെട്ട മറ്റുളളവര്‍.
ബി.ജെ.പിയുടെ പിന്തുണയുളള ഷാഫി സഅദി 2021 നവംബര്‍ 17നായിരുന്നു വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ വിജയിച്ചത്. കര്‍ണാടക മുസ്ലിം ജമാഅത്ത് സെക്രട്ടറി കൂടിയായിരുന്നു ഷാഫി സഅദി.
2010ലും 2016ലും കര്‍ണാടകയിലെ എസ്.എസ്.എഫ് സ്റ്റേറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന ഇദേഹം പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി, ആഭ്യന്തരം ഉള്‍പ്പെടെയുളള വകുപ്പുകള്‍ മുസ്‌ലിം എം.എല്‍.എമാര്‍ക്ക് നല്‍കണം എന്ന് ആവശ്യപ്പെട്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഷാഫി സഅദിയുടെ പ്രസ്താവന ദുരൂഹമെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്.
Content Highlights: waqf board president shafi saadis nomination cancelled
ഷാഫി സഅദിയെ കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സര്‍ക്കാര്‍ നീക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."