ദൃശ്യ കൊലക്കേസ് പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു
മലപ്പുറം: പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊതുകുതിരി കഴിച്ച് അവശനായ വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിനീഷിന്റെ നില തൃപ്തികരമാണെന്ന് പൊലിസ് അറിയിച്ചു.
ജൂണ്‍ 17നാണ് പ്രണയം നിരസിച്ചതിന്റെ പേരില്‍ വീട്ടില്‍ കയറി ഏലംകുളം പഞ്ചായത്തില്‍ എളാട് ചെമ്മാട്ടില്‍ വീട്ടില്‍ ബാലചന്ദ്രന്റെ മകളും ഒറ്റപ്പാലം നെഹ്‌റു കോളജില്‍ എല്‍.എല്‍.ബി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ ദൃശ്യ(21)യെ വിനീഷ് കുത്തിക്കൊന്നത്. പ്രതിയുടെ ആക്രമണത്തിനിടെ ദേവശ്രീക്കും ഗുരുതര പരുക്കേറ്റിരുന്നു.
ദൃശ്യയും വിനീഷും പ്ലസ്ടുവിന് ഒരുമിച്ചാണ് പഠിച്ചിരുന്നത്. ദൃശ്യയെ വിവാഹം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് വിനീഷ് ദൃശ്യയുടെ പിതാവിനെ സമീപിച്ചിരുന്നു. നിരന്തരമായി ഫോണ്‍ ചെയ്തും മറ്റും ദൃശ്യയെ ഇയാള്‍ ശല്യം ചെയ്തിരുന്നു. നേരത്തെ ദൃശ്യയുടെ പിതാവിന്റെ പരാതിയില്‍ വിനീഷിനെ പൊലിസ് താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."